കാടിന്‍റെ മനോഹാരിത നിറഞ്ഞ അഗസ്ത്യാര്‍കൂടം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാടിന്‍റെ മനോഹാരിത നിറഞ്ഞ അഗസ്ത്യാര്‍കൂടം

തിരക്ക് പിടിച്ച നഗരജിവിതത്തില്‍ നിന്ന് ഒഴിഞ്ഞ് പ്രകൃതിയുമായി ചേര്‍ന്ന് ശാന്തവും എന്നാല്‍ അല്‍പ്പം സാഹസികവുമായ ഒരു അവധിക്കാലം ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും യോജിച്ച വിനോദസഞ്ചാര മേഘല കൂടിയാണ് അഗസ്ത്യാര്‍കൂടം. സമുദ്രനിരപ്പില്‍ നിന്ന് 6129 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദു പുരാണങ്ങളിലെ സപ്തര്‍ഷികളില്‍ ഒരാളായ അഗസ്ത്യമുനി, തപസനുഷ്ഠിച്ച മലനിരകളാണു അഗസ്ത്യാര്‍കൂടം അതുകൊണ്ട് തന്നെ  ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. വര്‍ഷത്തില്‍ ഒരു മാസം മാത്രമെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുകയുള്ളൂ.


കാടിന്‍റെ വശ്യ മനോഹരമായ സൗന്ദര്യം അസ്വധിക്കണമെക്കില്‍ മല കേറണം .ചുറ്റും മനോഹരമായ പ്രകൃതികാഴ്ചകള്‍ നിറഞ്ഞ അഗസ്ത്യാര്‍പീഠം ഹിന്ദുക്കളുടെ പ്രധാനപ്പെട്ട ഒരു തീര്‍ത്ഥാടനകേന്ദ്രം കൂടിയാണ്. ആനയും പുലിയും വിരഹിക്കുന്ന കാട്ടുപാതകളിലൂടെ വഴുക്കലുള്ള പാറകളും കടന്നു മാത്രമെ അഗസ്ത്യാര്‍ കൂടത്തില്‍ എത്താനാകു. ഇതിനായി വനം വകുപ്പില്‍ നിന്ന് മുന്‍കൂട്ടി പാസും സ്വന്തമാക്കിയിരിക്കണം


തിരുവനന്തപുരം നഗരത്തില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് അഗസ്ത്യാര്‍ കൂടം. നെടുമങ്ങാട് ആണ് ഏറ്റവും സമീപത്തുള്ള പട്ടണം. തിരുവനന്തപുരത്ത് നിന്ന് റോഡ് മാര്‍ഗം മാത്രമെ അഗസ്ത്യാര്‍കൂടത്തില്‍ എത്താന്‍ സാധിക്കുകയുള്ളു. തിരുവനന്തപുരത്ത് തന്നെയാണ് ഏറ്റവും അടുത്ത റെയില്‍‌വേ സ്റ്റേഷനും, എയര്‍പ്പോര്‍ട്ടും. മികച്ച താമസ സൌകര്യമുള്ളതും തിരുവനന്തപുരത്താണ്.


അഗസ്ത്യാര്‍കൂടം, പശ്ചിമഘട്ടമലനിരകളില്‍ പ്രകൃതിസൗന്ദര്യം കൊണ്ടും അപൂര്‍വ്വ ഔഷധസസ്യങ്ങളുടെ നിറസാന്നിദ്ധ്യം കൊണ്ടും, നിബിഢവനങ്ങളാലും, ജലസമൃദ്ധമായ കാട്ടരുവികളാലും അനുഗ്രഹീതമായിരിക്കുന്നു. മാത്രവുമല്ല പശ്ചിമഘട്ടമലനിരകളില്‍ തെക്കേയറ്റത്തുള്ള അഗസ്ത്യപര്‍വ്വതത്തിലെ ഏറ്റവും ഉയര്‍ന്ന ഒരു ശിഖരമാണ് ഇത്. ഇതിലെ സവിശേഷമായ ജലസമ്പത്ത് കേരളത്തിലെയും തമിഴ്‍നാട്ടിലെയും നദികളെ സമ്പുഷ്ടമാക്കുന്നു. 


ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രമേ ഇവിടെ ട്രക്കിംഗിന് അനുവാദമുള്ളൂ. തീര്‍ത്ഥാടകര്‍ക്കും ഇവിടെ സന്ദര്‍ശിക്കുന്നതിന് അനുവാദമെടുക്കേണ്ടതുണ്ട്. നിരവധി തരത്തില്‍പ്പെട്ട പക്ഷിമൃഗാദികളുടെയും സസ്യജാലങ്ങളുടെയും കേന്ദ്രം കൂടിയാണ് അഗസ്ത്യാര്‍പീഠം.