മഴക്കാലയാത്രക്കായി ആതിരപ്പള്ളിയെ തിരഞ്ഞെടുക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മഴക്കാലയാത്രക്കായി ആതിരപ്പള്ളിയെ തിരഞ്ഞെടുക്കാം

മഴക്കാലത്ത്‌ യാത്ര പോവണം എന്നത് എല്ലാവരുടെയും ആഗ്രഹമാണ് .പുതച്ചുമൂടി വീട്ടിൽ ഇരിക്കാനായി ആർക്കും തന്നെ  ആഗ്രഹവുമില്ല.യാത്രയെ ഇഷ്ടപെടുന്നവരാനാണു ഓരോരുത്തരും.സ്വന്തമായി ഒരു വണ്ടി ആയാലോ പറയേണ്ടതില്ല .അത് ബുള്ളറ്റിൽ അയ്യലോ .

മഴനനഞ്ഞു ബുള്ളറ്റിലുള്ള  യാത്ര  ഓർക്കാൻ വയ്യ അല്ലെ. ഈ അവസരത്തിൽ എല്ലാവർക്കും ഉള്ള ഒരു സംശയമാണ് എവിടെ പോവണം എന്നുള്ളത് .അങ്ങനെ ഒരു സ്ഥലം കണ്ടെത്താനായാണ് എല്ലാരും ഏറെ സമയം ചിലവഴിക്കുന്നതും .എങ്കിൽ ഒരു സംശയവും വേണ്ട മഴക്കാല യാത്രയ്ക്കായി തിരഞ്ഞെടുക്കാം ആതിരപ്പള്ളിയെ .ചാലക്കുടിക്കാരുടെ സ്വന്തം ആതിരപ്പള്ളിയെ .

 കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടത്തിന്റെ വ്യത്യസ്തമായ സൗന്ദര്യം ആസ്വദിക്കാം.ചാലക്കുടി പുഴയില്‍ തൃശ്ശൂര്‍ ജില്ലയിലാണ് അതിരപ്പിള്ളി. മുകളില്‍നിന്ന് മാത്രമല്ല, അതിരപ്പിള്ളി വെള്ളച്ചാട്ടം കാണേണ്ടത്. പതനസ്ഥാനത്തെത്തുമ്പോ ഴേ അതിന്റെ സൗന്ദര്യം മുഴുവന്‍ ആസ്വദിക്കാൻ  കഴിയുള്ളൂ .മാനം മുട്ടെ നിൽക്കുന്ന വെള്ള ചട്ടത്തെ നിങ്ങൾക്കു അവിടെ കാണാൻ സാധിക്കും .കുത്തനെയുള്ള ഇറക്കമാണ് പലയിടത്തും. മഴക്കാലത്താണെങ്കില്‍ കാല്‍ വഴുതിവീഴാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ താഴെ നിന്ന് വെള്ളച്ചാട്ടത്തെ നോക്കുമ്പോള്‍ നടന്നുവന്ന പ്രയാസങ്ങളെല്ലാം മാറും.

വഴുക്കില്ലെങ്കില്‍ പാറക്കെട്ടുകളിലൂടെ വെള്ളച്ചാട്ടത്തിനടുത്തേക്ക് പോകാനാകും. എന്നാല്‍ ഫോറസ്റ്റ് വാച്ചര്‍മാരുടെ ഉപദേശം തെറ്റിക്കാന്‍ ശ്രമിക്കരുത്. അപകടസാധ്യതയുള്ള സ്ഥലമായതിനാല്‍ പലപ്പോഴും ചില ഭാഗങ്ങളിലേക്കുള്ള പ്രവേശനം നിരോധിക്കാനിടയുണ്ട്.