ബിയാസ്..ഒരു മനോഹര ട്രക്കിംഗ് അനുഭവം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിയാസ്..ഒരു മനോഹര ട്രക്കിംഗ് അനുഭവം
മണാലിയില്‍ കുറച്ചു നാള്‍ കറങ്ങുന്നവരുടെ ഇഷ്ടപ്പെട്ട ട്രക്കിംഗ് പാതയാണ് ബിയാസ് കുണ്ട് ട്രക്കിംഗ്. മണാലിയുടെ വിനോദസഞ്ചാര തിരക്കുകളില്‍ നിന്നും മാറി നില്‍ക്കുന്ന ബിയാസ് ആസ്വാദ്യകരമായ ഒരു ട്രക്കിംഗ് അനുഭവമായി മാറുന്നു.
ബിയാസ് നദിയുടെ തീരം ചേ‌ര്‍ന്നുള്ള നടത്തം തന്നെ നമ്മുക്ക് ആഹ്ളാദവും സന്തോഷവും തരുന്ന ഒന്നാണ്. പിര്‍ പിഞ്ജാല്‍ മലമേഖലയുടെ സുന്ദരമായ കാഴ്ചകളും ധൗണ്ടിയിലേയും ബകര്‍‌ത്താക്കിലേയും മൊട്ടക്കുന്നുകളുടെ സൗന്ദര്യവും ആസ്വദിച്ചുകൊണ്ടുള്ള അതിശയിപ്പിക്കുന്ന ഒരു ഉല്ലാസ യാത്ര തന്നെ ആയിരിക്കും ബിയാസ് കുണ്ടിലേക്കുള്ള യാത്ര.
മുന്‍പോട്ടുള്ള യാത്രയില്‍ കുന്നുകയറി നിങ്ങള്‍ എത്തിച്ചേരുന്നത് ബിയാസ് ന‌‌ദിയുടെ ഉ‌റ‌വിടത്തിലേക്കാണ്. കുന്നുകളിലെ മഞ്ഞുരികി രൂപപ്പെട്ട സുന്ദരമാ‌യ ഒരു ഹിമ തടാകമാണ് ബിയാസ് കുണ്ട്. ഇവിടെ നിന്നാണ് ബിയാസ് നദി ഉറവയെടുക്കുന്നത്.
ഏത് പ്രായക്കാര്‍ക്കും അനായാസം എത്തിച്ചേരാന്‍ പറ്റുന്ന സ്ഥലമാണ് ബിയാസ് കുണ്ട്.മഹാഭാരതം എഴുതിയ വ്യാസ മഹര്‍ഷി ദിവസവും സ്നാനം ചെയ്തിരുന്ന സ്ഥലമാണ് ഇതെന്നാണ് വിശ്വാസം. വ്യാസന്‍ എന്ന വാക്കി‌ല്‍ നിന്നാണ് ബിയാസ് എന്ന പേര് ലഭിച്ചത്. കുണ്ട് എന്നാ‌ല്‍ തടാകം എന്നാണ് അര്‍ത്ഥം.മണാലിയിലെ സോളാങ് താഴ്വരയില്‍ നിന്നാണ് ബിയാസ് കുണ്ടിലേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത്.
ഏകദേശം 14 കിലോമീറ്റര്‍ ട്രെക്ക് ചെയ്തുവേണം ബിയാസ് കുണ്ടില്‍ എത്തിച്ചേരാന്‍. എട്ട് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ യാത്ര ചെയ്ത് വേ‌ണം ഇവിടെ എത്തിച്ചേരാന്‍.സോളാങ് താഴ്വര‌യില്‍ (Solang Valley) നിന്ന് ധൗണ്ടിയിലേക്കാണ് (Dhundi) ആദ്യം പോകേണ്ടത്. സോളാങ് താഴ്വരയില്‍ നിന്ന് 8 കിലോമീറ്റര്‍ ‌യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാന്‍.
ധൗണ്ടിയില്‍ നിന്ന് ബാക്കര്‍ താക്കിലേക്ക് മൂന്ന് കിലോമീറ്റര്‍ പിന്നേയും യാത്ര ചെയ്യണം. അവിടെ നിന്ന് വീണ്ടും 3 കിലോമീറ്റര്‍ യാത്ര ചെയ്യണം സമുദ്ര നിരപ്പില്‍ നിന്ന് 3690 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബിയാസ് കുണ്ടില്‍ എത്തിച്ചേരാന്‍.

LATEST NEWS