കായലിലൂടെ കായൽ ഭംഗി ആസ്വദിച്ചു ഒരു യാത്ര പോയാലോ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കായലിലൂടെ കായൽ ഭംഗി ആസ്വദിച്ചു ഒരു യാത്ര പോയാലോ

ദെവത്തിന്റെ സ്വന്തം നാടെന്നാണ് കേരളത്തെ അറിയപെടുന്നത് അത് വേറെ ഒന്നും കൊണ്ടല്ല കേരളത്തിന്റെ മനോഹാരിത കൊണ്ടും പ്രകൃതി ഭംഗികൊടുമാണ് .കേരളത്തിന്റെ മനോഹാരിത നമ്മൾ കൂടുതലും കാണാറുള്ളത് കരയിലൂടെയുള്ള യാത്രയിൽ ആണ് എന്നാൽ നമ്മൾ ഇന്നു സഞ്ചരിക്കുന്നത് കരയിലൂടെ അല്ല കായലിലൂടെ ആണ് . കേളത്തിന്റെ യഥാർത്ഥ ഭംഗിയും കായൽ സൗന്ദര്യവും നേരിട്ടു കണ്ടു ആസ്വധിക്കാം കാസര്‍കോഡ് ജില്ലയിലെ ഉപ്പള കായലു മുതല്‍ അങ്ങ് തിരുവനന്തപുരത്തെ പാര്‍വ്വതി പുത്തനാറു വരെ സഞ്ചാരികള്‍ക്ക് കാഴ്ചയുടെയും സഞ്ചാരത്തിന്റെയും വ്യത്യസ്തമായ അനുഭവം ഒരുക്കുന്ന കായല്‍ യാത്രകള്‍ യാത്രകളെ പ്രണയിക്കുന്നവര്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും അറിഞ്ഞിരിക്കേണ്ടതാണ്.


ആലപ്പുഴ-കൊച്ചി കായല്‍ യാത്ര 

കെട്ടുവള്ളങ്ങളുടെ നാടായ ആലപ്പുഴില്‍ നിന്നു തന്നെയാവട്ടെ യാത്രയുടെ തുടക്കം. കിഴക്കിന്റെ വെനീസ് എന്ന പേരില്‍ വിദേശികള്‍ക്കിടയില്‍ ഏറെ അറിയപ്പെടുന്ന ഇവിടെ വെനീസിന്റേതിനു സമാനമാ ഭൂപ്രകൃതിയാണുള്ളത്. എവിടെ നോക്കിയാലും കാണുന്ന തോടുകളും കനാലുകളുമാണ് ആലപ്പുഴയ്ക്ക് ഈ പേരു നേടിക്കൊടുത്തത്.


 
കുട്ടനാട്ടിലേക്ക്

ആലപ്പുഴയില്‍ നിന്നുള്ള കായല്‍ യാത്രകളില്‍ ഒട്ടും ഒഴിവാക്കാന്‍ പറ്റാത്ത ഇടമാണ് കുട്ടനാട്. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന കുട്ടനാട് തേടി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമാത്രമല്ല നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നു പോലും ഇവിടെ സഞ്ചാരികള്‍ എത്താറുണ്ട്. തെങ്ങും കായലും ചേര്‍ന്നു നില്‍ക്കുന്ന തുരുത്തുകളുടെയും ഗ്രാമീണ ജീവിതത്തിന്റെയും കാഴ്ചകളാണ് ഇവിടം സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്. 
നെല്‍കൃഷിക്ക് ഏറെ പേരു കേട്ടിരിക്കുന്ന ഇവിടെയാണ് കേരളത്തില്‍ ഏറ്റവും അധികം നെല്‍കൃഷി നടത്തുന്നത്. സമുദ്കനിരപ്പിനേക്കള്‍ താഴെ നെല്‍കൃഷി നടത്തുന്ന അപൂര്‍വ്വം സ്ഥലങ്ങളില്‍ ഒന്നുകൂടിയാണിത്. സമുദ്ര നിരപ്പില്‍ നിന്നും 2.2 മീറ്റര്‍ താഴെയാണ് ഇവിടമുള്ളത്. വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം വിളവെടുക്കുന്ന നെല്‍കൃഷി രീതിയാണ് ഇവിടെയുള്ളത്.

കുമരകത്തേക്ക് കടക്കാം

കുട്ടനാട്ടില്‍ നിന്നുള്ള യാത്ര ഇനി കുമരകത്തേക്കാണ്. കുമരകത്തേക്കുറിച്ച്‌ ഒരു മുഖവുരയുടെ ആവശ്യം സഞ്ചാരികള്‍ക്ക് കാണില്ല. കാരണം ലോകം മുഴുവന്‍ അത്രയധികം പ്രശസ്തമാണ് ഇവിടം. കേരളത്തിന്റെ നെതര്‍ലാന്‍ഡ് എന്നു സഞ്ചാരികള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന ഇവിടം സമുദ്രനിരപ്പിനു താഴെയാണ് സ്ഥിതി ചെയ്യുന്നത്. കായല്‍യാത്രയില്‍ താല്പര്യമുള്ളവര്‍ക്ക് പരീക്ഷിക്കുവാന്‍ പറ്റിയ സ്ഥലങ്ങളിലൊന്നാണിത്. കായലിലൂടെയുള്ള ചെറിയ ചെറിയ യാത്രകള്‍ ഇവിടെ നിന്നും പോകാം. ഒരു കാലത്ത് ചതുപ്പു നിലങ്ങള്‍ മാത്രം നിറഞ്ഞിരുന്ന ഒരു പ്രദേശമായിരുന്നുവത്രെ ഇവിടം. പിന്നീട് എ ജി ബേക്കര്‍ എന്നു പേരായ സായിപ്പാണ് കുമരകത്തിനെ ഇന്നു കാണുന്ന രീതിയില്‍ മാറ്റിയത്. അതുകൊണ്ടു തന്നെ ആധുനിക കുമരകത്തിന്റെ ശില്പി എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇവിടെ ആദ്യമായി കണ്ടല്‍ ചെടികള്‍ വെച്ചു പിടിപ്പിച്ചതും തോടുകള്‍ കീറിയതും തെങ്ങു വെച്ചതുമെല്ലാം അദ്ദേഹത്തിന്റെ ആശയമായിരുന്നു. കായലിന്റെ ഗ്രാമമാണ് കുട്ടനാട്. ഒട്ടേറെ ചെറിയ ചെറിയ ദ്വീപുകളുടെ കൂട്ടമായ ഇവിടം വഴിയുള്ള യാത്ര ജീവന്‍ തുടിച്ചു നില്‍ക്കുന്ന ഒന്നാണ്. മെല്ലെ, ഓളങ്ങളുടെ ഈണത്തിനനുസരിച്ചു നീങ്ങുന്ന കെട്ടുവള്ളം യാത്രയെ മനോഹരമാക്കും എന്നതില്‍ സംശയമില്ല.

പാതിരാമണലിലേക്ക് തിരിയാം

കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ സ്വന്തമായി ഒരു സ്ഥാനം നേടിക്കൊണ്ടിരിക്കുന്ന ഇടമാണ് പാതിരാമണല്‍. കായലിനു നടുവിലെ പച്ചത്തുരുത്ത് എന്നറിയപ്പെടുന്ന ഇവിടം ബാഹ്യഇടപെടലുകള്‍ അധികമില്ലാത്ത ഒരിടമാണ്,. വൈക്കത്തേക്കുള്ള യാത്രയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണിത്. ഇടതൂര്‍ന്നു നില്ക്കുന്ന മരങ്ങളും അതില്‍ പിണഞ്ഞു കിടക്കുന്ന വള്ളികളും പിന്നിട്ട് കരിങ്കല്‍ പാകിയ വഴിയിലൂടെയുള്ള കാഴ്ചകളും ഈ നീണ്ട പാതിരാമണലില്‍ ഇവിടെയെത്തുന്നവരെ കാത്തിരിപ്പുണ്ട്. ഗൂഗിള്‍ മാപ്പുണ്ടെന്ന അഹങ്കാരവുമായാണല്ലോ നമ്മള്‍ പലപ്പോഴും യാത്രതിരിക്കാറ്. എന്നാല്‍ ഗൂഗിള്‍ മാപ്പ് പോലും ചതിക്കുന്ന വഴികളാണ് ഇവിടെ മിക്കതും. ചതുപ്പും ചെളിയും നിറഞ്ഞ ദ്വീപിനുള്ളില്‍ വഴിതെറ്റാനുള്ള സാധ്യത ഏറെയാണ്. കടവില്‍ നിന്നും ദ്വീപിന് ഉള്ളിലേക്കു കയറുന്തോറും കാടിന് ഗാംഭീര്യം കൂടിയോ എന്നു തോന്നും. മണ്ണിനു പുറത്തേക്കുവളരുന്ന വേരുകളും കട്ടിയായി വളരുന്ന ചെടികളുമായി വായിച്ചറിവുകള്‍ മാത്രമായുള്ള സ്ഥലങ്ങള്‍ കണ്‍മുന്നില്‍ മനസിനെ തണുപ്പിച്ചിങ്ങനെ വന്നു നില്‍ക്കും. ഇതൊന്നും കൂടാതെ ആ സ്പ്ന തുല്യ അന്തരീക്ഷം തണുപ്പിക്കാനയി വിവിധയിനം കണ്ടല്‍ച്ചെടികളും ഇവിടെ കാണാം.

തണ്ണീര്‍മുക്കം

പാതിരാമണലില്‍ നിന്നും യാത്ര ഇനി തണ്ണീര്‍ മുക്കത്തേക്കാണ്. ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള തണ്ണീര്‍മുക്കം തണ്ണീര്‍മുക്കം ബണ്ടിന്‍റെ പേരിലാണ് പ്രശസ്തമായിരിക്കുന്നത്. തണ്ണീര്‍മുക്കം ബണ്ട് അകലെനിന്നുള്ള ദൃശ്യം കുട്ടനാട്ടിലെ സമുദ്രനിരപ്പിനേക്കാള്‍ താഴെയുള്ള കൃഷിയിടങ്ങളില്‍ ഉപ്പുവെള്ളം കയറുന്നതു തടയുന്നതിനായി നിര്‍മ്മിച്ച ബണ്ടാണ്‌ തണ്ണീര്‍മുക്കം ബണ്ട്. ഇന്ത്യയിലെ ത‌ന്നെ മണ്ണുകൊണ്ട് നിര്‍മ്മിച്ച ഏറ്റവും വലിയ തടയണയായാണ് തണ്ണീര്‍മുക്കം ബണ്ടിനെ കണക്കാക്കുന്നത്. കടലില്‍ നിന്ന് ഉപ്പുവെള്ളം കൃഷിയിടങ്ങളിലേക്ക് കയറാതിരിക്കാന്‍ വേമ്ബനാട് കായലിന് കുറുകെയാണ് ഈ ബണ്ട് നിര്‍മ്മി‌ച്ചിരിക്കുന്നത്. വേമ്ബനാ‌ട് കായലിനെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്ന ഈ ബണ്ട് കോട്ടയം, ആലപ്പു‌ഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പി‌ച്ച്‌ നിര്‍ത്തു‌ന്നുണ്ട്. തണ്ണീര്‍‌മുക്കം മുതല്‍, വെച്ചൂര്‍ വരെയാ‌ണ് ഈ ബണ്ട് നീളുന്നത്.


വൈക്കം

കുമരകത്തു നിന്നും ഇനി തിരിയുന്നത് വൈക്കത്തിനാണ്. വൈക്കത്തഷ്ഠമിയും വൈക്കത്തപ്പനുമെല്ലാം ഉള്ള വൈക്കം കാഴ്ചകള്‍ ഒരുപാടുള്ള ഇടമാണ്. വേമ്പനാട് കായലില്‍ സ്ഥിതി ചെയ്യുന്ന ഇവിടം കായലോരത്തുള്ള ഗ്രാമീണ ജീവിതങ്ങളെക്കുറിച്ചറിയാന്‍ പറ്റിയ ഇടമാണ്. കേരളത്തിലെ ഏറ്റവും വലിയ വേമ്പനാട് കായലിന്‍റെ സൗന്ദര്യം മുഴുവന്‍ കിടക്കുന്നത് ഇവിടെയാണോ എന്നു തോന്നും ഈ യാത്രയില്‍. കാരണം ഓരോ കോണിലും കാഴ്ചയുടെ വിസ്മയങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രണ്ടു വശങ്ങളിലും ഉള്ള പച്ചപ്പിന്‍റെ കാഴ്ചകള്‍ നിങ്ങളെ കണ്ണുകള്‍ പൂട്ടുവാന്‍ സമ്മതിക്കില്ല. വേമ്പനാട് കായലില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് ആലപ്പുഴയ്ക്ക് സമീപമാണുള്ളത്.

വൈക്കത്തേക്കുള്ള യാത്രയിലായിരുന്നു നമ്മള്‍ ഇതുവരെ. ഇപ്പോള്‍ വൈക്കത്തെത്തി. ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് മനോഹരമായ കാഴ്ചകളും അനുഭവങ്ങളും നല്കിയാണ് വൈക്കം എതിരേല്‍ക്കുന്നത്. വൈക്കം മഹാദേവ ക്ഷേത്രമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. ആലപ്പുഴയില്‍ നിന്നും കൊച്ചിയിലേക്കുള്ള കായല്‍ യാത്രയില്‍ ഉച്ചഭക്ഷണം കഴിച്ച്‌ വിശ്രമിക്കാന്‍ പറ്റിയ ഇടത്താവളവും അതുതന്നെയാണ്.

 
 ഇനി കുമ്പളങ്ങി

വൈക്കത്ത് ഒന്ന് വിശ്രമിച്ചതിനു ശേഷം ഇനി ബോട്ട് നേരെ കുമ്പളങ്ങിയിലേക്കാണ്.തെങ്ങിന്‍ തോപ്പുകളും കതിരണിഞ്ഞു നില്‍ക്കുന്ന നെല്‍പ്പാടങ്ങളും കൊണ്ട് നിറ‍ഞ്ഞു നില്‍ക്കുന്ന സ്ഥലമായ തൈക്കാട്ടുശ്ശേരി വഴിയാണ് യാത്ര പോകുന്നത്. നിറ‍ഞ്ഞു നില്‍ക്കുന്ന ചൈനീസ് വലകളുടെ കാഴ്ചയാണ് കുമ്പളങ്ങിയില്‍ സന്ദര്‍ശകരെ ആദ്യം വരവേല്‍ക്കുന്നത്. കായലിന്റെ കരയില്‍ കെട്ടിയിട്ടിരിക്കുന്ന വലകളുട കാഴ്ച ഗംഭീരമാണെന്ന് പറയാതെ വയ്യ. പൊക്കാളി കൃഷിയും ചെമ്മീന്‍ കൃഷിയുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.


 
കുമ്പളങ്ങിയില്‍ നിന്നും ഫോര്‍ട്ട് കൊച്ചി

കുമ്പളങ്ങിയുടെ കാഴ്ചകള്‍ കണ്ടില്ലേ..യാത്രയുടെ അവസാന ഘട്ടങ്ങളിലേക്കാണ് നമ്മല്‍ കടക്കുന്നത്. ഇനി പോകുന്നത് ഫോര്‍ട്ട് കൊച്ചിയിലേക്കാണ്. പൗരാണിക കൊച്ചിയുടെ ചരിത്രങ്ങള്‍ എഴുതപ്പെട്ട ഇവിടെ ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന കാഴ്ചകളാണ് കൂടുതലായും കാണുവാനുള്ളത്. പക്ഷേ, കെട്ടുവള്ളത്തിലിരുന്ന് കണ്ടാല്‍ തീരുന്ന കാഴ്ചകളല്ല ഇവിടെയുള്ളതിനാല്‍ നടന്നു തന്നെ വേണം ഫോര്‍ട്ട് കൊച്ചിയെ കണ്ടറിയുവാന്‍. ഇനി ഇവിടെ നിന്നും യാത്ര അവസാന ലക്ഷ്യത്തിലേക്കാണ്.

ബോള്‍ഗാട്ടി പാലസ്

കൊച്ചിയുടെ ചരിത്രമുറങ്ങുന്ന ബോള്‍ഗാട്ടി പാലസാണ് നമ്മുടെ യാത്രയുടെ അവസാന ലക്ഷ്യം. കൊച്ചിയില്‍ ഡച്ചുകാര്‍ നിര്‍മ്മിച്ച ഈ കൊട്ടാരം ബോല്‍ഗാട്ടി ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ KTDC പരിപാലിക്കുന്ന ഒരു ഹെറിറ്റേജ് ഹോട്ടലാണ് ഇന്ന് ബോല്‍ഗാട്ടി പാലസ്
കൊച്ചിയില്‍ ഡച്ചുകാര്‍ നിര്‍മ്മിച്ച ഒരു കൊട്ടാരമാണ്‌ ബോള്‍ഗാട്ടി പാലസ്. ഇന്ന് കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പരിപാലിക്കുന്ന ഒരു പൈതൃക ഹോട്ടലായ ഈ കൊട്ടാരം ബോല്‍ഗാട്ടി ദ്വീപിലാണ് നിലകൊള്ളുന്നത്.ഹോളണ്ടിനു പുറത്ത് ഡച്ചുകാര്‍ പണികഴിപ്പിച്ചതില്‍ ഏറ്റവും പഴക്കമുള്ള കൊട്ടാരമാണ്‌ ഇത്. 
കായല്‍കാഴ്ചകള്‍ക്ക് ഇത്രയും ഭംഗിയുണ്ടോ എന്ന് ആരെയും തോന്നിപ്പിക്കുന്ന സ്ഥലമാണ് ഇത്.