മരങ്ങള്‍ക്കുള്ളില്‍  ഒരു അമ്പലം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മരങ്ങള്‍ക്കുള്ളില്‍  ഒരു അമ്പലം

കംബോഡിയ : സിം  റീപ് എന്നാ ഈ സ്ഥലം ലോകത്തിലെ രണ്ടാമത്തെ മികച്ച ടൂറിസം സ്ഥലമായി അറിയപ്പെടുന്നു. ദിവസവും വലിയ ജനാവലി തന്നെയാണ് ഇവിടെ  കാഴ്ചക്കാരായി എത്തുന്നത്‌. എന്നാല്‍ അവര്‍ക്ക് നല്‍കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ്.

 അന്ഗോര്‍രിലുള്ള ഈ അമ്പലം അപ്സരയുടെ  കീഴിലാണ്. അപ്സര അന്ഗുരീയിലെ  ഒരു ഗവണ്മെന്റ് ഏജന്‍സി ആണ്. എന്നാലും ഇത് അന്ഗൊര്‍രിന്റ കീഴില്‍ ആണ് ഉള്ളത്. ഇവിടേക്ക് പ്രവേഷിക്കുന്നതിനു പ്രെത്യേക എന്‍ട്രി റ്റിക്കറ്റുകളും ഉണ്ട്.

 ഇപ്പോള്‍ ഇവിടുത്തെ റോഡുകള്‍ എല്ലാം ഗര്‍ത്തഗളും, മണ്ണും, എല്ലാം നിറഞ്ഞു സഞ്ചാര  ദുര്‍ഘടമായി കിടക്കുകയാണ്. കുറച്ചു വര്‍ഷങ്ങളായി  ഇവിടുത്തെ വഴികള്‍ അടച്ചിട്ടിരിക്കുന്നത്  സഞ്ചാരികളെ കഷ്ടത്തില്‍ ആക്കുന്നു.  സഞ്ചാരികളെ കാള വണ്ടിയിലും മറ്റുമായാണ്  ഇവിടെ എത്തിക്കുന്നത്. 

 സുര്യവര്‍മ മഹാരാജാവിന്റെ കാലത്താണ് അന്ഗോര്‍രിലുള്ള ഈ അമ്പലം സ്ഥപിതമായത്. ഗ്യാലറികളും ലൈബ്രറികളും കൂടാതെ കോട്ടയെ ചുറ്റിയുള്ള വെള്ളം നിറഞ്ഞ കിടങ്ങ്‌ എന്നിവയാല്‍  നിര്‍മ്മിക്കപെട്ട ഈ അമ്പലം ഭൂമികുലുക്കത്തില്‍ തകര്‍ക്കാട്ടനിലയിലാണ്‌.


LATEST NEWS