കണ്ണൂരിന്റെ സ്വന്തം തലശ്ശേരി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കണ്ണൂരിന്റെ സ്വന്തം തലശ്ശേരി

കണ്ണൂരിലെ പ്രധാനപ്പെട്ട ഒരു പ്രദേശമാണ്  തലശ്ശേരി .കണ്ണൂരില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഒരുപാടുണ്ട് എങ്കിലും തലശ്ശേരിയെ മാത്രം ഒന്ന് അറിഞ്ഞലോ .തലശ്ശേരി എന്ന് കേൾക്കുമ്പോൾ തന്നെ ഓർമ്മ വരുന്നത് കൊതിയൂറും തലശ്ശേരി ബിരിയാണി ആണ് . പലഹാരത്തിന്റെ കാര്യത്തിലും ബിരിയാണിയുടെ കാര്യത്തിലും എന്നും മികച്ചത് തലശ്ശേരി തന്നെ .അതുകൊണ്ടുതന്നെ 3 'സി 'കളുടെ നാട് എന്നറിയപെടുന്നതും .സര്‍ക്കസ്, ക്രിക്കറ്റ്, കേക്ക് : കണ്ണൂരില്‍ നിന്നു 21 കിലോമീറ്റര്‍ അകലെയുള്ള തലശേരി മൂന്ന് 'സി'കള്‍ക്കു പ്രസിദ്ധമാണ്. സര്‍ക്കസ്, ക്രിക്കറ്റ്, കേക്ക് എന്നിവയ്ക്ക് ജര്‍മ്മനിയിലെ ചാന്‍സലറായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറുടെ പോലും പ്രശംസയ്ക്കു പാത്രമായിട്ടുള്ള സര്‍ക്കസിലെ കേമനായ കീലേരി കുഞ്ഞിരാമന്‍റെ ജനനം തലശേരിയിലാണ്. ജമ്ബോ സര്‍ക്കസ്, ഗ്രേറ്റ് ബോബെ സര്‍ക്കസ്, രാജ്കമല്‍ സര്‍ക്കസ് എന്നീ പ്രശസ്ത സര്‍ക്കസ് ടീമുകളുടെ നാടും തലശ്ശേരി തന്നെയാണ്. 

കേക്കു നിര്‍മ്മാണത്തിനു പ്രസിദ്ധിയാര്‍ജ്ജിച്ച മാമ്ബള്ളി തറവാട് തലശ്ശേരിയിലാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ വെല്ലസ്ളി പ്രഭുവാണ് തലശ്ശേരിയില്‍ ക്രിക്കറ്റ് ആദ്യമായി കൊണ്ടുവന്നത്. അന്ന് അവര്‍ കളിച്ച സ്ഥലം ഇന്നൊരു സ്റ്റേഡിയമായി രൂപം കൊണ്ടിട്ടുണ്ട്.പഴയ കാലത്തെ ബ്രിട്ടീഷ് ഭരണകാലത്ത ഉപേയോഗത്തിലിരുന്ന അപൂര്‍വ്വങ്ങളായ ഏകദേശം 3500 പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന റവന്യൂ റഫറന്‍സ് ലൈബ്രറി വളരെ പ്രസിദ്ധമാണ്. 

ലോകത്തെ ആദ്യത്തെ ഇംഗ്ളീഷ് -മലയാളം നിഘണ്ടുവിന്‍റെ രചയിതാവായ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്‍റെ ഭവനം ഇല്ലിക്കുന്ന് എന്ന സ്ഥലത്താണ്. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് 18 മലയാളം പുസ്തകങ്ങളുടെ രചയിതാവാണ്.കരാട്ടെ, കുങ്ഫു, എന്നിവയുടെ മൂലാധാരമായ കളരിപ്പയറ്റ് ഒരു പ്രധാന ആയോധനകലയാണിന്നും. അറബി കടലിന്റെ മനോഹാരിതയും തലശ്ശേരിയിൽ നിന്നും കാണാം .തലശ്ശേരിയിലെ കടൽ പാലം ഏറെ പഴക്കമുള്ളതാണ് .കടൽ പാലത്തിൽനിന്നുള്ള ഒരു കാഴ്ചയാണ് സൺസെറ്റ് .വർണനകൾക്കും അതീതമാണ് ആ കാഴ്ച.


LATEST NEWS