പൂത്തുലഞ്ഞുനില്‍ക്കുന്ന പൂപ്പാടങ്ങള്‍ക്ക് നടുവിലൂടെ ഒരു യാത്ര

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൂത്തുലഞ്ഞുനില്‍ക്കുന്ന പൂപ്പാടങ്ങള്‍ക്ക് നടുവിലൂടെ ഒരു യാത്ര

പൂക്കളെ ഇഷ്ട മില്ലടത്തവരായി ആരും തന്നെ ഇല്ലപൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന പൂ പാടം കണ്ണിന്‍ മുന്നില്‍ നിന്ന് മായാത്ത ഒരു കാഴ്ചയാണ്. ഓണകാലങ്ങളിലാണ്‌ കൂടുതലായും പൂക്കള്‍ തേടി എല്ലാവരും യാത്ര പോവുന്നത് .കേരളത്തിലേക്ക് കൂടുതലും ഗുണ്ടല്‍പേട്ടില്‍ നിന്നുമാണ് പൂക്കള്‍ എത്തുന്നത് .പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന ആ കാഴ്ച കണാനായി നിരവധി ആളുകള്‍ അവിടെ എത്താറുണ്ട്.   


മുത്തങ്ങവഴി ഗുണ്ടല്‍പേട്ടയിലേക്കൊരു യാത്ര ഒരു സ്വര്‍ഗീയ അനുഭവമാണ്.പ്രത്യേകിച്ച് ജൂലൈ സെപ്റ്റംബര്‍ മാസങ്ങള്‍ക്കിടയിലുള്ള യാത്രയാണെങ്ങില്‍ പറയേണ്ടതില്ല . പൂത്തുലഞ്ഞുനില്‍ക്കുന്ന പൂപ്പാടങ്ങള്‍ക്ക് നടുവിലൂടെയാണ് 212 ദേശീയപാത കടന്നുപോകുന്നത്. വയനാട്, ബന്ദിപൂര്‍ വന്യജീവി കാടുകള്‍ പിന്നിട്ടാല്‍ ഗുണ്ടല്‍പേട്ട താലൂക്കിലെ മദൂര്‍ ഗ്രാമമായി. വനമേഖല അവിടെ കഴിയുന്നു.

ചെക്ക്പോസ്റ്റ് കടന്ന് മുന്നോട്ടു നീങ്ങിത്തുടങ്ങുമ്പോള്‍തന്നെ അന്തരീക്ഷത്തിലൂടെ ഒഴുകിയത്തെുന്ന തണുത്ത കാറ്റ് ഇന്ദ്രിയങ്ങളെ ആ വിവരം അറിയിച്ചുകഴിഞ്ഞിരിക്കും. പൂന്തോട്ടങ്ങളില്‍നിന്നൊപ്പിയെടുത്ത പൂക്കളുടെ ഇളം സുഗന്ധം പരത്തിയാണ് ആ തണുത്ത കാറ്റെത്തുക. കാറ്റിലൊളിഞ്ഞിരിക്കുന്ന പൂവാസനയുടെ ഉറവിടം തിരയുന്നതിനുമുമ്പുതന്നെ വിശാലമായ പൂപ്പാടങ്ങള്‍ ദേശീയപാതക്ക് ഇരുവശങ്ങളിലുമായി പ്രത്യക്ഷമായി തുടങ്ങും.നീലഗിരി മലകളെ തൊട്ടുരുമ്മി കിടക്കുന്ന കുന്നുകളിലേക്ക് നീണ്ടു പരന്നുകിടക്കുന്നതാണ് ഇവിടത്തെ പൂപ്പാടങ്ങള്‍.

തട്ടുതട്ടായി കിടക്കുന്ന മലര്‍വാടികളെ വിദൂരത്തില്‍നിന്ന് വീക്ഷിച്ചാല്‍ ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള പട്ടുമത്തെകള്‍ നിരത്തി ഇട്ടതുപോലെയാണ്. ഓറഞ്ച് ചെണ്ട്‌ (ചെന്തി), സൂര്യകാന്തി പൂക്കള്‍ പൂത്തുനില്‍ക്കുന്ന കാഴ്ചയാണത്. പര്‍വത നിരകളുടെ മടിത്തട്ടിലെ ഈ വര്‍ണവിസ്മയം ഇതുവഴി കടന്നുപോകുന്ന ആരെയും ആകര്‍ഷിക്കാറുണ്ട്. തോട്ടത്തിന് നടുവിലേക്കിറങ്ങി ചെല്ലാനും പൂക്കളുടെ അരുകില്‍നിന്ന് പടമെടുക്കാനും കൊതിക്കാത്തവരാരുമുണ്ടാകില്ല.

ഒരു പൂ കാണുമ്പോഴുണ്ടാകുന്ന സന്തോഷം എത്ര വലുതാണ് എന്നാല്‍ ഒരായിരം പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന കാഴ്ച പറയേണ്ടതുണ്ടോ. ഏതൊരു കഠിന ഹൃദയനെയും അലിയിപ്പിക്കാന്‍ പൂക്കളോളം മറ്റെന്തിനാണ് ആവുക.