ഓമല്ലൂരില്‍ പട്ടാപകല്‍ യുവാവ് കുത്തേറ്റ് മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓമല്ലൂരില്‍ പട്ടാപകല്‍ യുവാവ് കുത്തേറ്റ് മരിച്ചു

പത്തനംതിട്ട :  പട്ടാപകല്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഐമാലി ലക്ഷംവീട് കോളനി കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മകന്‍ മഹേഷ് (26) ആണ് മരിച്ചത്.ഊപ്പമണ്‍ ജങ്ഷനില്‍ വച്ച്‌ ബൈക്കിലെത്തിയ രണ്ടുപേരാണ് മഹേഷിനെ കുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കുത്തേറ്റ മഹേഷിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.40 ഓടെയാണ് സംഭവം.

ഓമല്ലൂരില്‍ സ്റ്റേഡിയത്തില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് മഹേഷ്. പത്തനംതിട്ട ഡി.വൈ.എസ്.പി.ഷെഫീക്കിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.