റിയൽ എസ്റ്റേറ്റിന് ആശ്വാസമായി പുതിയ ബജറ്റ്

നോട്ട് അസാധുവാക്കലിനെ തുടർന്ന് മാധ്യത്തിലായ റിയൽ എസ്റ്റേറ്റ് മേഖലകയ്ക്ക് ആശ്വാസമേകുന്നതാണ് പുതിയ ബജറ്റ് നിർദ്ദേശങ്ങൾ.ക്യാപിറ്റൽ ഗൈൻ ടാക്സ് ബജറ്റ് നൽകുന്ന ഇളവുകളാണ് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഊർജമാകുന്നത്.ദീർഘകാല മൂലധന നേട്ടങ്ങളുടെ പട്ടികയിൽ പെടുന്ന വസ്തു ഇടപാടുകളുടെ നിക്ഷേപകാലാവധി നിലവിലുള്ള 3 വർഷമെങ്കിലും കൈവശം വച്ചാൽ മാത്രമേ ക്യാപിറ്റൽ ഗൈൻ ടാക്സ് ആനുകൂല്യം ലഭ്യമാക്കുകയുള്ളു.ഇത് 2 വർഷമാകുന്നതോടെ വലിയ നികുതി ആശ്വാസാം ലഭിക്കും