ഭൂമിക്കടിയില്‍ ഒരു ആഡംബര നഗരം

സൗത്ത് ഓസ്‌ട്രേലിയയിലെ കൂബെര്‍ പേടൈ നഗരം ആരെയും ഒന്ന് അമ്പരപ്പിക്കും. കാരണം മറ്റൊന്നുമല്ല ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബാറുകള്‍, പള്ളികള്‍, വീടുകള്‍ വരെ പണിയുടര്‍ത്തിയിട്ടുണ്ട് ഈ ഭൂഗര്‍ഭ ഗുഹയ്ക്കുള്ളില്‍. ഭൂമിക്കടിയിലെ തെരുവില്‍ ഗ്രാമ വാസികള്‍ രാവും പകലും ഒരു പോലെ അധിവസിക്കുന്നു. വേനല്‍ക്കാലത്ത് 3545 ഡിഗ്രിയാണ് ഭൂഗര്‍ഭ തെരുവിലെ താപനില. ഇവിടുത്തെ ജനസംഖ്യ ഏതാണ്ട് 4000 വരും.

ഒരുകാലത്ത് രത്‌ന ഖനന പ്രദേശമെന്ന നിലയില്‍ ഏറെ പ്രശസ്തമായിരുന്നു കൂബെര്‍ പേടൈ. 1915ലാണ് ഇവിടെ ആദ്യമായി രത്‌നം കണ്ടെത്തിയത്. പിന്നീടങ്ങോട്ട് ലോകത്തിലെ ഏറ്റവും വലിയ ഖനി കേന്ദ്രങ്ങളിലൊന്നായി മാറുകയായിരുന്നു കൂബെര്‍ പേടൈ. ലോകത്തെ 95 ശതമാനം രത്‌നങ്ങളും ഇവിടെ നിന്ന് ഖനനം ചെയ്യുന്നവയാണ്.

ഖനനത്തിനായി ഇവിടെ എത്തിച്ചേര്‍ന്നവര്‍ സാവധാനം ഇവിടെ തന്നെ തമ്പടിക്കുകയാരുന്നു. ഭൂമിക്കടിയില്‍ അധിവസിക്കാന്‍ ഇവിടുത്താകാര്‍ കണ്ടെത്തിയ  മാര്‍ഗ്ഗമായിരുന്നു ഇന്നു കാണുന്ന കൂബെര്‍ പേടൈ നഗരം. പുറത്തെ കൊടുംചൂടിനെ അതിജീവിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടായിരുന്നു. 100 വര്‍ഷങ്ങള്‍ക്കിപ്പുറം എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഒരു നഗരമായി മാറി കൂബെര്‍ പേടൈ. 

കസിനോയും, പബ്ബുകളും ഉള്‍പ്പടെ എല്ലാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതോടെ ഒരു ടൂറിസം കേന്ദ്രം കൂടിയായി മാറിയിരിക്കുകയാണ് കൂബെര്‍ പേടൈ.