റോഡരികില്‍ സ്ഫോടക വസ്തു ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റോഡരികില്‍ സ്ഫോടക വസ്തു ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

വയനാട്: കല്‍പ്പറ്റയില്‍ റോഡരികില്‍ സ്ഫോടക വസ്തു ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ ഉപേക്ഷിച്ച നിലയിലായിരുന്നു സ്ഫോടക വസ്തു. ഇന്ന് രാവിലെയാണ് സംഭവം. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ പോലീസ് ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

പന്നിപ്പടക്കം പോലുള്ള എന്തോ വസ്തുവാണെന്നാണ് പോലീസിന്‍റെ നിഗമനം. ഇക്കാര്യം പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂ എന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.