കൽപറ്റയില്‍ നാലംഗ കുടുംബത്തെ കാണാതായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൽപറ്റയില്‍ നാലംഗ കുടുംബത്തെ കാണാതായി

കൽപറ്റ:വയനാട്ടിൽ നാലംഗ കുടുംബത്തെ കാണാതായി. പുഴയോരത്ത് ആത്മഹത്യാക്കുറിപ്പും ചെരിപ്പുകളും കണ്ടെത്തിയ സാഹചര്യത്തിൽ നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ ശക്തമാക്കി. വെണ്ണിയോട് പുഴയുടെ സമീപത്തു നിന്നാണു ചെരിപ്പുകളും ആത്മഹത്യാക്കുറിപ്പും ലഭിച്ചത്.

ചുണ്ടേൽ ആനപ്പാറ സ്വദേശിയുടെ കുടുംബത്തെയാണു കാണാതായതെന്നാണു സൂചന. നാരായണൻകുട്ടി, ഭാര്യ ശ്രീജ, മക്കളായ സൂര്യ, സായൂജ് എന്നിവരെയാണു കാണാതായത്.നാരായണൻകുട്ടിയുടെ കുടുംബത്തിനു സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായി സൂചനയുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടരുന്നു 


LATEST NEWS