വയനാട് ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വയനാട് ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

കല്‍പറ്റ: കൊലയാളി ആനയെ മയക്കുവെടി വെച്ച്‌ പിടികൂടണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍. 

രാവിലെ 6 മണി മുതല്‍ 4 മണി വരെയാണ് ഹര്‍ത്താല്‍.

കാട്ടാനയുടെ ആക്രമണത്തില്‍ ഇന്ന് 11 വയസ്സുകാരന്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന്​ ശല്യക്കാരനായ കൊമ്ബനെ തുരത്തണമെന്നാവശ്യപ്പെട്ട് ഐ.സി ബാലകൃഷണന്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സുല്‍ത്താല്‍ ബത്തേരി-പുല്‍പ്പള്ളി റോഡും സി.പി.എമ്മി​​​​െന്‍റ നേതൃത്വത്തില്‍ ഡി. എഫ്.ഒയെയും ഉപരോധിച്ചിരുന്നു.