വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി; നാവികസേന മടങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി; നാവികസേന മടങ്ങി

വയനാട്: വയനാട് ജില്ലയിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി നാവികസേനയുടെ പത്തംഗ സംഘം കൊച്ചിയിലെ ബേസ് ക്യാംപിലേക്ക് മടങ്ങി. ഇവര്‍ പത്തനംത്തിട്ട ജില്ലയിലെ ദുരിതാശ്വാസ പവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.

ദേശീയ ദുരന്ത നിവാരണ സേനയില്‍ നിന്നുള്ള 25 പേരും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ജില്ലയില്‍ നിന്ന് പിന്‍വാങ്ങി.

45 പേരാണ് എന്‍.ഡി.ആര്‍.എഫില്‍ നിന്നും ജില്ലക്കായി എത്തിയിരുന്നത്. ശേഷിക്കുന്ന 20 പേര്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ ക്യാംപുകളിലെ ഇടപെടലുകള്‍ക്കുമായി ജില്ലയിലുണ്ട്. 
 


LATEST NEWS