കറാച്ചി: മുന്‍ ക്രിക്കറ്റ് താരം ഇംറാന്‍ ഖാന്‍ നയിക്കുന്ന തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ വനിതാ നേതാവും സ്ഥാപകാംഗവുമായ സഹ്റ ശാഹിദ് വെടിയേറ്റു മരിച്ചു. വീടിനു സമീപത്തുവച്ച് അജ്ഞാതരായ രണ്ടുപേരാണ് സാറയെ വെടിവച്ചതെന്ന് പോലീസ് പറയുന്നു. തെരഞ്ഞെടുപ്പ് തിരിമറിയെ തുടര്‍ന്ന് കറാച്ചിയിലെ ചില ബൂത്തുകളില്‍ നടന്ന റീ പോളിംഗിനിടെയാണ് ആക്രമണം. കൊലപാതകത്തിന്റെ ലക്...