അഘോരി സന്യാസിമാരുടെ ലോകത്തുള്ള എല്ലാം ബ്രഹ്മത്തില്‍ നിന്നും ആവിര്‍ഭവിച്ചതാണ്

CEO

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഘോരി സന്യാസിമാരുടെ ലോകത്തുള്ള എല്ലാം ബ്രഹ്മത്തില്‍ നിന്നും ആവിര്‍ഭവിച്ചതാണ്

​മനുഷ്യമാംസം ഭക്ഷിക്കുന്ന അഘോരി സന്യാസിമാരെക്കുറിച്ച് അടുത്തകാലത്താണ് അറിയാന്‍ കഴിഞ്ഞത്. മനുഷ്യമാംസം ഭക്ഷിച്ച് മൃഗീയമായി കഴിഞ്ഞ പരമശിവനെ ആരാധിക്കുന്ന ശൈവസന്യാസിമാര്‍. മനുഷ്യന്‍റെ തലയോട്ടിയുമായി ഇവരെ ഉത്തരേന്ത്യയിലെവിടെയും കാണുവാന്‍ കഴിയും. ഇവര്‍ എന്തും ഭക്ഷിക്കും, ചവറ്റുകുട്ടയിലെ ചീഞ്ഞളിഞ്ഞ പുഴുവന്ന ഭക്ഷണവും, മൃഗങ്ങളുടെ കാഷ്ടവും മൂത്രവുമടക്കം,  എല്ലാം ഒടുവില്‍ പൂര്‍ണ്ണ അഘോരി സന്യാസിയാവാന്‍ ഗംഗയിലൊഴുകിവരുന്ന ഏതെങ്കിലും മൃതദേഹം എടുത്ത് കൊണ്ടുവന്ന് ധ്യാനനിരതനാവുകയും.... ചീഞ്ഞളിഞ്ഞ മനുഷ്യ മൃതദേഹം ഭക്ഷിക്കുകയും ചെയ്യും........ കാരണം എല്ലാം ബ്രഹ്മമാണ്....... ഈ ലോകത്തുള്ള എല്ലാം ബ്രഹ്മത്തില്‍ നിന്നും ആവിര്‍ഭവിച്ചതാണ്... അതുകൊണ്ടു തന്നെ ഒന്നും നിഷിദ്ധമല്ല... വിദേശികളടക്കം പഠനവിഷയമാക്കിയിട്ടുള്ളതാണ് അഘോരി സന്യാസികളെക്കുറിച്ച്. അവരുടേതായ എന്തൊക്കയോ കണ്ടെത്തലുകളുമുണ്ട്.

നരഭോജികളായിരുന്ന ഒരു സംഘം ഭാരതീയ സന്ന്യാസിമാരാണ് അഘോരികള്‍. അഘോരമൂര്‍ത്തി എന്ന സങ്കല്പത്തില്‍ ശിവനെ ഭജിച്ചിരുന്ന ഇവര്‍ അസാധാരണങ്ങളായ പല ആചാരങ്ങളും അനുഷ്ഠിച്ചിരുന്നു. 1901-ലെ സെന്‍സസ് റിപ്പോര്‍ട്ടനുസരിച്ച് ഈ സന്ന്യാസിമാരുടെ എണ്ണം 5,580 ആയിരുന്നു. ഇവരില്‍ ബഹുഭൂരിപക്ഷവും ബീഹാറിലും പശ്ചിമ ബംഗാളിലും ശേഷിച്ചവര്‍ അജ്‌മീര്‍-മേല്‍വാഡായിലും  ആണ് താമസിച്ചിരുന്നത്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്ന ഇവര്‍ക്ക് ആബുപര്‍വതം, ബുദ്ധഗയ, കാശി, ഹിംഗ്ളാജ് എന്നിവിടങ്ങളില്‍ സന്ന്യാസിമഠങ്ങളുണ്ടായിരുന്നു. ഹ്യൂയാന്‍സാങ്ങിന്റെ യാത്രാവിവരണങ്ങളിലാണ് അഘോരിസംഘത്തെക്കുറിച്ച് ആദ്യപരാമര്‍ശമുള്ളത്. നഗ്നരായ ഈ സന്ന്യാസിമാര്‍ ചിതാഭസ്മം ദേഹത്ത് പൂശിയിരുന്നതായും ഹ്യൂയാന്‍സാങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട്. കാപാലികന്‍മാരിലൊരു വിഭാഗമാണ് ഇവര്‍. കുതിരയുടേതൊഴിച്ച് മറ്റെല്ലാ മൃഗങ്ങളുടെയും മാംസം ഇവര്‍ ഭക്ഷിച്ചിരുന്നു. നരബലി ഇവരുടെ ഇടയില്‍ സാധാരണമായിരുന്നു. ബലി കഴിക്കുന്ന വ്യക്തിയെ ഒരു പ്രത്യേക ചടങ്ങില്‍വച്ച് ശിരഃഛേദം ചെയ്യുകയോ തൊണ്ടയില്‍ കഠാരി കുത്തിക്കൊല്ലുകയോ ചെയ്തശേഷം ഇവര്‍ രക്തം കുടിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്തിരുന്നു.


LATEST NEWS