മ്യാന്‍മറില്‍ മഴ കനക്കുന്നു; മരിച്ചവരുടെ എണ്ണം 59 ആയി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മ്യാന്‍മറില്‍ മഴ കനക്കുന്നു; മരിച്ചവരുടെ എണ്ണം 59 ആയി

നായ്പിടോ: തെക്കു-കിഴക്കന്‍ മ്യാന്‍മറില്‍ ശക്തമായ മഴയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 59 ആയി. സംഭവത്തില്‍ നിരവധി ഗ്രാമങ്ങള്‍ ഇപ്പോഴും മണ്ണിനടിയിലാണെന്നാണ് വിവരം. ദിവസങ്ങളായി തുടര്‍ന്ന മഴയ്ക്കു പിന്നാലെ വെള്ളിയാഴ്ചയാണ് ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായത്. ഉള്‍നാടന്‍ മലയോര മേഖലയായ പൗന്‍ഗിലാണ് കനത്ത നാശനഷ്ടമുണ്ടായത്.

വീടുകളും സ്‌കൂളുകളും റോഡും പാലങ്ങളും ഒലിച്ചുപോയി. പ്രദേശവാസികള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മണ്ണിനടയില്‍ നിരവധി ആളുകള്‍ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് വിവരം.80,000ലേറെ പേരെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചതായി ഐക്യരാഷ്ട്രസംഘടന അറിയിച്ചു.