ഇദ്‌ലിബില്‍ രാസായുധ പ്രയോഗം പ്രതിരോധിക്കാന്‍ യുഎസിന്‍റെ സഖ്യസേനയില്‍ പങ്കാളികളാവാന്‍ ജര്‍മനി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇദ്‌ലിബില്‍ രാസായുധ പ്രയോഗം പ്രതിരോധിക്കാന്‍ യുഎസിന്‍റെ സഖ്യസേനയില്‍ പങ്കാളികളാവാന്‍ ജര്‍മനി

ഇദ്‌ലിബില്‍ രാസായുധ പ്രയോഗത്തിനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇതിനെ പ്രതിരോധിക്കാന്‍ യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യസേനയില്‍ പങ്കാളികളാവാന്‍ ജര്‍മനി തീരുമാനിച്ചു. യുഎസ്, ബ്രിട്ടന്‍, ഫ്രഞ്ച് സഖ്യസേനയ്ക്കു പിന്തുണ നല്‍കാന്‍ സേനയെ അയക്കുമെന്നു ജര്‍മന്‍ പ്രതിരോധമന്ത്രി ഉര്‍സുല ലിയോണ്‍ പറഞ്ഞതായി ജര്‍മന്‍ ന്യൂസ് പേപ്പര്‍ റിപോര്‍ട്ട് ചെയ്തു. യുഎസ് സേനാ തലവന്‍മാരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.

ജര്‍മന്‍ ടൊര്‍നാഡോ ജെറ്റ് വിമാനങ്ങള്‍ അയക്കാനാണു തീരുമാനം. 1990ലെ ബാള്‍ക്കന്‍ യുദ്ധത്തിനു ശേഷം ആദ്യമായാണു ജര്‍മനി യുദ്ധമേഖലയിലേക്കു സൈന്യത്തെ അയക്കുന്നത്. സിറിയയില്‍ ആണ്വായുധം പ്രയോഗിക്കുന്ന സാഹചര്യമുണ്ടായാല്‍ മാത്രമാണു ജര്‍മനി ഇടപെടുക. ജര്‍മനി യുഎസ് സഖ്യസേനയില്‍ പങ്കാളികളാവുന്നതോടെ അസദിനെ പിന്തുണയ്ക്കുന്ന റഷ്യയുമായി നേരിട്ടുള്ള ഏറ്റുമുട്ടിലിലേക്കാണ് എത്തുക.