ലിബിയന്‍ എണ്ണ കമ്പനിയുടെ ഹെഡ് ക്വാർട്ടേർസിനു നേരെ ആക്രമണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലിബിയന്‍ എണ്ണ കമ്പനിയുടെ ഹെഡ് ക്വാർട്ടേർസിനു നേരെ ആക്രമണം

ട്രിപ്പോളി: ലിബിയയിലെ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്‍ (എന്‍.ഒ.സി) ആസ്ഥാന ഓഫിസിനു നേരെ ആക്രമണം. ട്രിപ്പോളിയിലെ ഓഫിസിനു നേരെയാണ് വെടിവയ്പ്പും ബോംബാക്രമവുണ്ടായത്. മുഖാവരണം ധരിച്ചെത്തിയവരാണ് വെടിവയ്പ്പ് നടത്തിയത്.

എന്‍.ഒ.സിയുടെ കെട്ടിടത്തില്‍ ഇതേത്തുടര്‍ന്ന് തീപടര്‍ന്നു. അകത്ത് കുടുങ്ങിയവരെ ജനലുകള്‍ തകര്‍ത്തും മറ്റുവഴിയിലൂടെയും പുറത്തെത്തിച്ചു. സാഹചര്യം നിയന്ത്രണവിധേയമായെന്ന് പൊലിസ് അറിയിച്ചു.

ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. നിരവധി പേര്‍ക്ക് വെടിയേറ്റിട്ടുണ്ട്. 


LATEST NEWS