പാകിസ്ഥാൻ മുൻപ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ ബീഗം ഖുല്‍സൂം അന്തരിച്ചു 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാകിസ്ഥാൻ മുൻപ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ ബീഗം ഖുല്‍സൂം അന്തരിച്ചു 

പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ ബീഗം ഖുല്‍സൂം ലണ്ടനില്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. പാകിസ്ഥാൻ മുസ്ലീംലീഗ് പ്രസിഡന്റ് ഷെഹബാസ് ഷെരീഫാണ് മരണവാര്‍ത്ത പുറത്തു വിട്ടത്. 

2014 ജൂലൈ മുതല്‍ ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ ചികിത്സയിലാണ് ബീഗം ഖുല്‍സു. ഈ അടുത്ത ദിവസങ്ങളില്‍ അവരുടെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായം തേടുകയും ചെയ്തിരുന്നു. 

ബീഗം ഖുല്‍സുവിന് കഴിഞ്ഞ വര്‍ഷം തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. അതേസമയം, ഭര്‍ത്താവ് നവീസ് ഷെരീഫും മകള്‍ മരിയം നവാസും ഇപ്പോള്‍ റാവല്‍പിണ്ടിയിലെ അദിയാല ജയിലിലാണ്

1971-ലാണ് ബീഗം ഖുല്‍സു നവാസ് ഷെരീഫിനെ വിവാഹം കഴിച്ചത്.  ഹസന്‍, ഹുസൈന്‍, മറിയം, അസ്മ എന്നിങ്ങനെ നാല് മക്കളാണ് ഈ ദമ്പതികള്‍ക്ക്.