പാകിസ്താനില്‍ പീഡന ശ്രമം എതിര്‍ത്ത ട്രാന്‍സ് ജെന്‍ഡറിനെ തീകൊളുത്തി കൊന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാകിസ്താനില്‍ പീഡന ശ്രമം എതിര്‍ത്ത ട്രാന്‍സ് ജെന്‍ഡറിനെ തീകൊളുത്തി കൊന്നു

ലാഹോര്‍: പാകിസ്താനില്‍ പീഡന ശ്രമത്തെ എതിര്‍ത്ത ട്രാന്‍സ് ജെന്‍ഡര്‍ യുവാവിനെ നാലു പേര്‍ ചേര്‍ന്ന് തീകൊളുത്തി കൊന്നു. ശനിയാഴ്ച രാത്രി വഴിയില്‍ നിന്ന് തട്ടികൊണ്ടു പോയി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. ചെറുത്തതോടെ തീകൊളുത്തുകയായിരുന്നു. 

ശരീരത്തിന്റെ 80 ശതമാനവും പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍ കൊണ്ടു പോകും വഴി മരിച്ചു. പ്രതികളെ നാലു പേരെയും അറസ്റ്റ് ചെയ്തു. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചായിരുന്നു പീഡന ശ്രമം. അതു വഴി കടന്നു പോയവരാണ് യുവാവിന് തീപിടിച്ചിരിക്കുന്നത് കണ്ടത്. ഉടന്‍ തന്നെ തീകെടുത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.


LATEST NEWS