കേരളത്തിലെ പ്രളയം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരളത്തിലെ പ്രളയം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്

ന്യൂയോര്‍ക്ക്: കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം നമ്മള്‍ പ്രതീക്ഷിക്കുന്നതിലും വേഗത്തിലാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രളയം കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

2017ല്‍ പ്യൂട്ടോറിക്കയിലുണ്ടായ മരിയ കൊടുങ്കാറ്റും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണെന്ന് ഗുട്ടറസ്. പ്രശ്നത്തിന്റെ അടിയന്തര സ്വഭാവം എല്ലാവരും മനസിലാക്കേണ്ടത് അനിവാര്യമാണ്. കാലാവസ്ഥാ വ്യതിയാനം നിലനില്‍പ്പിന്റെ പ്രശ്നമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
 
അന്തരീക്ഷ താപനിലയിലെ വര്‍ധനവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഗുട്ടറസ് 1850ന് ശേഷമുള്ള ഏറ്റവും ചൂടേറിയ 18 വര്‍ഷങ്ങള്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലാണെന്ന് പറഞ്ഞു. 2018 ഇതില്‍ നാലാമത്തെ ചൂടേറിയ വര്‍ഷമാകും. പ്രശ്നത്തിന്റെ ഗുരുതരാവസ്ഥയെ മനസിലാക്കി പാരീസ് ഉടമ്പടിയില്‍ തീരുമാനിച്ച അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും ഗുട്ടറസ് പറഞ്ഞു.