
മലയാള താര സുന്ദരി കാവ്യയുടെ പിറന്നാളാഘോഷം നടന്നു. ബാവൂട്ടിയുടെ നാമത്തില് എന്ന ചിത്രത്തിന്റെ ലൊക്കേഷനില് വച്ചാണ് പിറന്നാള് ഗംഭീരമായി ആഘോഷിച്ചത്. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ശ്രീ.ജി.എസ്. വിജയന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാവൂട്ടിയുടെ നാമത്തില്. ചിത്രത്തിന്റെ തിരക്കഥ നിര് വഹിച്ചിരിക്കുന്നത് രഞ്ജിത്താണ്. കോഴിക്കോട് നടക്കുന്ന ഷൂട്ടിംഗ് വേളയില് കേക്ക് മുറിച്ചു കൊണ്ടാണ് പ്രിയതാരം പിറന്നാള് ആഘോഷിച്ചത്. ചിത്രത്തിന്റെ സംവിധായകന് ജി.എസ്. വിജയന്, രഞ്ജിത്ത്, മമ്മൂട്ടി, റീമ കല്ലിംഗല് എന്നിവര് ആഘോഷത്തില് പങ്കെടുത്തു.
| Tweet |
|