Make Us Your Homepage | Font Problem?
Last Update: Friday, May 24, 2013 1:52 PM IST
Show your American Pride! .US just $3.99
വിവാഹം മുടക്കിയാല് വിവരമറിയും: കരീന കപൂര് | - Anweshanam
വിവാഹം മുടക്കിയാല് വിവരമറിയും: കരീന കപൂര്
സ്വന്തം ലേഖകന്‍
Published: Thursday, September 20, 2012 11:23 AM IST

​സൈഫും കരീനയും വിവാഹം കഴിച്ചാല് അത് ഡൈവോഴ്സിലേ അവസാനിക്കൂ എന്ന് പ്രവചിച്ച ജ്യോതിഷിക്ക് ഇരുവരും ചേര്ന്ന് സംയുക്തമായി വക്കീല് നോട്ടീസയച്ചു. 2008ലാണ് ജ്യോതിഷിയുടെ പ്രവചനം ഒരു കത്തുവഴി കരീനയുടെ വീട്ടിലെത്തിയത്. കരീന സൈഫുമായുള്ള വിവാഹത്തിന് മുതിരരുതെന്നും വിവാഹം നടന്നാലും അത് ഡൈവോഴ്സിലേ അവസാനിക്കുകയുള്ളു എന്നൊക്കെയായിരുന്നു കത്തിലെ വിവരങ്ങള്. കത്തു വായിച്ച് മകളുടെ ഭാവിയില് ആശങ്കരായ മാതാപിതാക്കള് 2009ല് നടത്താന് തീരുമാനിച്ചിരുന്ന വിവാഹത്തില് നിന്ന് പിന്മാറുകയായിരുന്നു. എന്നാല്, സൈഫും കരീനയും തങ്ങളുടെ പ്രണയബന്ധം പൂര്വ്വാധികം ശക്തിയോടെ മുന്നോട്ടു കൊണ്ടു പോകുകയാണുണ്ടായത്. എന്തൊക്കെയായാലും വിവാഹിതരാകാന് തന്നെയാണ് ഇരുവരുടേയും തീരുമാനം. ഒക്ടോബര് പതിനാറിന് സൈഫും കരീനയും തമ്മിലുള്ള വിവാഹം നടക്കുമെന്നാണ് അറിയാന് കഴിഞ്ഞത്. വിവാഹം നടക്കാനിരിക്കുന്ന അവസരത്തില് അത് മുടക്കാനായി ഇതുപോലുള്ള കത്തുകളയയ്ക്കരുതെന്നും അയച്ചാല് തയ്യാറെടുപ്പുകളെല്ലാം പൂര്ത്തിയായ വിവാഹം മുടങ്ങിയാല് അതുമൂലമുണ്ടാകുന്ന നഷ്ടം മുഴുവന് ജ്യോതിഷിയില് നിന്നും ഈടാക്കുെമന്നുമാണ് നോട്ടീസില് പറഞ്ഞിരിക്കുന്നത്.

Share
comments powered by Disqus
LATEST ON ANWESHANAM


MORE NEWS FROM ENTERTAINMENT