
ഐ.എസ്.ആര്‍.ഒ ചാരവൃത്തിയില്‍ കുറ്റാരോപിതനായ ശാസ്ത്രജ്ഞന്റെ വേഷപ്പകര്‍ന്നാട്ടവുമായി ലാല്‍ വരുന്നു. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ ലാലിന്റെ പുതിയ പരീക്ഷണ ചിത്രമായിരിക്കും ഇത് എന്നാണ് വിലയിരുത്തുന്നത്. ഐ.എസ്.ആര്‍.ഒയില്‍ ചാരവൃത്തി നടത്തിയത് സംബന്ധിച്ച് കുറ്റാരോപിതനായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ കുറിച്ചുള്ള സിനിമ അണിയിച്ചൊരുക്കുന്നത് ആനന്ദ് മഹാദേവനാണ്. തിരക്കഥയും സംവിധാനവും നിര്‍ഹിക്കുന്നത് ഇദ്ദേഹം തന്നെയാണ്. ഐ.എസ്.ആര്‍.ഒ ചാരവൃത്തി സംബന്ധിച്ച് ആരോപണ വിധയനായപ്പോള്‍ നമ്പി നാരായണന്‍ നല്കിയ ദൈര്‍ഘ്യമേറിയ ഇന്റര്വ്യൂ ആണ് ആനന്ദ് മഹാദേവന്‍ സിനിമയാക്കി മാറ്റുന്നത്. തിരക്കഥയെല്ലാം പൂര്‍ത്തിയായ സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ചിത്രത്തെ കുറിച്ച് മോഹന്‍ ലാലുമായി ചര്‍ച്ച ചെയ്തപ്പോള്‍ ഉടന്തന്നെ അദ്ദേഹം സമ്മതം മൂളുകയായിരുന്നു. മനപൂര്‍വം കെട്ടിച്ചമച്ച ഒരു കേസില്‍ നമ്പി നാരായണന്‍ അകപ്പെട്ടിരിക്കുകയായിരുന്നു. 1994 ല്‍ കുറ്റാരോപിതനായ അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറി പോയിരുന്നു. എന്നാല്‍ അത്തരത്തിലുള്ള സാഹജര്യത്തിലും തന്റെ ദൃഢ നിശ്ചയവും ആത്മ വിശ്വാസവും മുറുകെ പിടിച്ച് തന്റെ നിരപരാധിത്യം സമൂഹത്തിന് മുന്നില്‍ തെളിയിക്കുകയായിരുന്നു. നമ്പി നാരായണന്‍ എന്ന ശാസ്ത്രജ്ഞന്‍. ആ കഥയാണ് മലയാളി കൂടിയായ ആനന്ദ് മഹാദേവന് സിനിമയാക്കുന്നത്. തികച്ചും സാമൂഹിക പ്രാധാന്യം അര്‍ഹിക്കുന്ന ഈ ചിത്രം മോഹന്‍ ലാല്‍ എന്ന മഹാ നടന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായിരിക്കും.
| Tweet |
|