Make Us Your Homepage | Font Problem?
Last Update: Saturday, May 25, 2013 5:57 PM IST
Show your American Pride! .US just $3.99
ഇതിലും ഭേദം റിയാലിറ്റി ഷോകളിലെ കോമഡി സ്കിറ്റ് ആയിരുന്നു | - Anweshanam
ഇതിലും ഭേദം റിയാലിറ്റി ഷോകളിലെ കോമഡി സ്കിറ്റ് ആയിരുന്നു
സ്വന്തം ലേഖകന്‍
Published: Sunday, September 23, 2012 3:46 PM IST

​ഹസ്ബന്റ്സ് ഇന്‍ ഗോവ... ഭാര്യമാരുടെ സ്നേഹം ഒരു ശല്യാമായി മാറിയപ്പോള്‍  ഗോവ ബീച്ചിലേക്ക് ഒളിച്ചോടി പോകുന്ന ഭര്‍ത്താക്കന്മാരുടെ കഥ പറയുന്ന സജി സുരേന്ദ്രന്റെ മറ്റൊരു ഭര്‍ത്താക്കന്‍മാരുടെ ചിത്രം. ഇവര്‍ വിവാഹിതരായാല് എന്ന ചിത്രം കണ്ടിരിക്കാനെങ്കിലും ഉണ്ടെന്ന് പറയാമായിരുന്നു.എന്നാല് ഈ പുതിയ ഭര്‍ത്താക്കന്മാര്‍  (പേരിലെ പുതുമ മാത്രം) ഒരു കോമഡി സ്കിറ്റിന്റെ അത്ര പോലും നിലവാരം പുലര്‍ത്തിയില്ല എന്നു വേണം പറയാന്‍.

നിലവാരം കുറഞ്ഞ തമാശകളും ഡയലോഗുകളും കൊണ്ട് സജി സുരേന്ദ്രന് എന്ന സംവിധായകന് ഹസ്ബന്റ്സ് ഇന് ഗോവ തീയ്യേറ്ററുകളില് എത്തിച്ചിരിക്കുകയാണ്.ഹാസ്യത്തിന് പ്രധാന്യം കൊടുത്തിരിക്കു ച്‌ിത്രം എന്ന ലേബല് ആരോ ഈ ചിത്രത്തിന് നല്കിയിട്ടുണ്ടായിരുന്നു. എന്നാല് അതെല്ലാം തെറ്റിദ്ധാരണകള് മാത്രമാണെന്ന് ചിത്രം കണ്ടാല് മനസ്സിലാക്കാന്‍ കഴിയും. ഇനി ഇതും ഹാസ്യമാണെങ്കല് സമ്മതിക്കാതെ വയ്യ, കാലം അതാണല്ലോ.

വെള്ളിത്തിരയില് ഒരു വിധം മിന്നിത്തിളങ്ങി നില്ക്കുന്ന, അത്യാവശ്യം നന്നായി തന്നെ അഭിനയിക്കാന്‍ കഴിയുന്ന നടീനടന്‍മാരെ വെച്ച് എന്തിനീ ക്രൂരത എന്ന് മാത്രമേ ചോദിക്കാനുള്ളൂ.

Share
comments powered by Disqus
LATEST ON ANWESHANAM


MORE NEWS FROM ENTERTAINMENT