Make Us Your Homepage | Font Problem?
Last Update: Wednesday, June 19, 2013 10:06 PM IST
പ്രണാബ് മുഖര്‍ജി രാഷ്ട്രപതിയായ ഒഴിവില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ത്യണമൂല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. | - Anweshanam
പ്രണാബ് മുഖര്‍ജി രാഷ്ട്രപതിയായ ഒഴിവില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ത്യണമൂല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല.
സ്വന്തം ലേഖകന്‍
Published: Sunday, September 23, 2012 4:13 PM IST

​കൊല്ക്കത്ത: പ്രണാബ് മുഖര്‍ജി രാഷ്ട്രപതിയായ ഒഴിവില്‍ നടക്കുന്ന ജാംഗിപൂര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്ഗ്രസിനെതിരേ ത്യണമൂല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. പ്രണാബിന്റെ മകന് അഭിജിത്ത് മുഖര്‍ജിയാണ് ഇവിടുത്തെ കോണ്ഗ്രസ് സ്ഥാനാര്‍ത്ഥി. പ്രണബിന്റെ സിറ്റിംഗ് സീറ്റാണതെന്നും അദ്ദേഹത്തിന്റെ മകന് തന്നെ സ്ഥാനാര്‍ത്ഥിയാകുന്നതിനാല്‍ രാഷ്ട്രപതിയോടുള്ള ബഹുമാനാര്‍ത്ഥമാണ് സ്ഥാനാര്ത്ഥിയെ നിര്‍ത്താത്തതെന്നുമാണ് ത്യണമൂല്‍ ജില്ലാ പ്രസിഡന്റ് അലിയുടെ വിശദീകരണം. ത്യണമൂല്‍ സ്ഥാനാര്‍ത്ഥിയെ പിന്വലിക്കുന്നതോടെ സി.പി.എമ്മിന്റെ മുസാഫര്‍ ഹുസൈനും അഭിജിത് മുഖര്ജിയും തമ്മിലാകും പ്രധാന മത്സരം. ബിജെപിയുടെ സുധാന്ശുബിശ്വാസും മത്സരരംഗത്തുണ്ട്. മൊത്തം 11 പേരാണ് നാമനിര്‍ദ്ദേശപത്രിക നല്കിയിട്ടുള്ളത്. ശനിയാഴ്ചയായിരുന്നു പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. പത്രിക പിന്വലിക്കാനുള്ള അവസാന തീയതി ബുധനാഴ്ചയാണ്. അടുത്ത മാസം 10നാണ് ഉപതെരഞ്ഞെടുപ്പ്

comments powered by Disqus
LATEST ON ANWESHANAM




MOST POPULAR ON ANWESHANAM