
ലണ്ടന്‍ ഒളിമ്പിക്‌സില്‍ വ്യക്തിഗത ഇനങ്ങളില്‍ പങ്കെടുത്ത മലയാളി താരങ്ങള്ക്ക് ഗസറ്റഡ് റാങ്കില്‍ സര്‍ക്കാര്‍ ജോലി നല്കുണമെന്ന് മുഖ്യമന്ത്രി ഉമ്മന്ചാങണ്ടി പറഞ്ഞു. ഒളിമ്പിക്‌സില്‍ പങ്കെടുത്ത മലയാളികളെ ആദരിക്കാന്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ്‌ഹൗസില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിഗത ഇനങ്ങളില്‍ പങ്കെടുത്ത ഇര്ഫാരന്‍, ടിന്റുലൂക്ക, രഞ്‌ജിത് മഹേശ്വരി, മയൂഖാ ജോണി എന്നിവര്ക്കാ ണ് സര്ക്കാകര്‍ ജോലി വാഗ്‌ദാനം ചെയ്‌തത്. ഇവര്ക്ക് അന്തര്ദേഎശീയ പരിശീലനത്തിന് ആവശ്യമായ മുഴുവന്‍ സൗകര്യങ്ങളും സര്ക്കാകര്‍ ഒരുക്കി നല്കുംന. അടുത്ത ഒളിമ്പിക്‌സില്‍ നേട്ടമുണ്ടാക്കിയാല്‍ ഉയര്ന്നയ റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്കും്. അല്ലെങ്കില്‍ പത്തുവര്ഷടത്തിനു ശേഷം ഉയര്ന്നണ തസ്‌തികയിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒളിമ്പിക്‌സില്‍ പങ്കെടുത്ത മലയാളി താരങ്ങളായ രഞ്‌ജിത് മഹേശ്വരി, ടിന്റുലൂക്ക, ഇര്ഫാ്ന്‍, മയൂഖാജോണി, ദീജു, ശ്രീജേഷ് എന്നീ ആറുപേര്ക്കും സര്ക്കാര്‍ നേരത്തെ രണ്ടു ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇവര്ക്കു പുറമേ പരിശീലകരായ സണ്ണിതോമസ്, പി.ടി.ഉഷ എന്നിവര്ക്കും അഭിനന്ദന സൂചകമായി രണ്ട് ലക്ഷം രൂപ വീതം നല്കു്മെന്നും മുഖ്യമന്ത്രി പറഞ്ഞു. കായികതാരങ്ങള്‍ കുടുംബാംഗങ്ങള്ക്കൊകപ്പമാണ് സ്വീകരണപരിപാടിക്കെത്തിയത്. മന്ത്രിമാരായ തിരുവഞ്ചൂര്രാ ധാകൃഷ്‌ണന്‍, കെ.സി.ജോസഫ്, കെ.ബാബു, കെ.ബി.ഗണേഷ്‌കുമാര്‍, രമേശ് ചെന്നിത്തല എം.എല്‍.എ, സ്‌പോര്‌്ക്സ് കൗണ്സിണല്‍ പ്രസിഡന്റ് പത്മിനി തോമസ് കെ.എം.ബീനാമോള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
| Tweet |
|