ആന്ധ്രയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു; മൂന്നു കുട്ടികളെ കാണാതായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആന്ധ്രയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു; മൂന്നു കുട്ടികളെ കാണാതായി

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ പെന്നാ നദിയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു. മൂന്ന് കുട്ടികളെ കാണാതായി. കമലപുറം സ്വദേശി ഹുസ്സൈനാണ് മരിച്ചത്. ഷാഹിദ്(10), ചന്ദ് ഭാഷ(13), ജാകിര്‍(12) എന്നിവരെയാണ് കാണാതായത്.

ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഹുസ്സൈന്റെ മൃതദേഹം കണ്ടെത്തിയത്. 

കാണാതായ കുട്ടികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.


LATEST NEWS