അമേഠിയില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അമേഠിയില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തി

അമേഠി : ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തി. എട്ടു കുട്ടികളും രണ്ടു സ്ത്രീകളും ഒരു പുരുഷനെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ച് ജീവനൊടുക്കിയെന്നാണു പ്രാഥമിക നിഗമനം. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ കുടുംബത്തിലെ മറ്റു രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വീട്ടുടമസ്ഥനെ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയതെന്നു റിപ്പോര്‍ട്ടുണ്ട്. കുടുംബം ജീവനൊടുക്കുന്നതിലേക്കു നയിച്ച കാരണത്തെ സംബന്ധിച്ച് അന്വേഷിച്ചു വരികയാണ്. മൃതദേഹങ്ങള്‍ പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.


Loading...
LATEST NEWS