പ​ന്നി​പ്പ​നി ഭീതിയില്‍ രാ​ജ​സ്ഥാ​ന്‍; മ​ര​ണം 112 ആ​യി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ​ന്നി​പ്പ​നി ഭീതിയില്‍ രാ​ജ​സ്ഥാ​ന്‍; മ​ര​ണം 112 ആ​യി

ജ​യ്പു​ര്‍: രാ​ജ​സ്ഥാ​നി​ല്‍ പ​ന്നി​പ്പ​നി പടര്‍ന്ന്‍ പിടിക്കുന്നു. തി​ങ്ക​ളാ​ഴ്ച മാ​ത്രം സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 79 പേ​ര്‍​ക്ക് പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. മ​ഴ​ക്കാ​ലം നീ​ണ്ടു പോ​യ​തും അ​തി ശൈ​ത്യ​വു​മാ​ണ് പ​നി പ​ട​രാ​ന്‍ കാ​ര​ണ​മാ​യ​ത്. കാ​റ്റും മ​ഴ​യു​മു​ള്ള കാ​ലാ​വ​സ്ഥ വൈ​റ​സ് പ​ട​രാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ‍​യു​ന്നു.

തി​ങ്ക​ളാ​ഴ്ച ബാ​ര്‍​മ​ര്‍, ജ​യ്സാ​ല്‍​മീ​ര്‍, ജ​യ്പു​ര്‍, ഉ​ദ​യ്പു​ര്‍, ചി​റ്റോ​ഗ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ന്നി​പ്പ​നി മൂ​ലം ആ​ളു​ക​ള്‍ മ​രി​ച്ചിരുന്നു. ഇ​തോ​ടെ ഈ ​വ​ര്‍​ഷം പ​ന്നി​പ്പ​നി മൂ​ലം 112 പേ​രാ​ണ് രാജസ്ഥാനില്‍ മരിച്ചത്.

രാ​ജ്യ​ത്താ​ക​മാ​നം ഈ ​വ​ര്‍​ഷം ആ​റാ​യി​ല​ത്തി​ല​ധി​കം പ​ന്നി​പ്പ​നി കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. അ​തി​ല്‍ മൂ​വാ​യി​ര​ത്തോ​ളം കേ​സു​ക​ളും രാ​ജ​സ്ഥാ​നി​ല്‍ എന്നാണ് റിപ്പോര്‍ട്ട്.


LATEST NEWS