17ാം ലോക്സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ബുധനാഴ്ച്ച

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

17ാം ലോക്സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ബുധനാഴ്ച്ച

ന്യൂഡൽഹി: നാളെ ആരംഭിക്കുന്ന പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനത്തില്‍ ആദ്യ 2 ദിവസം എംപിമാരുടെ സത്യപ്രതിജ്ഞയായിരിക്കും.സ്പീക്കറെ ബുധനാഴ്ച തെരഞ്ഞെടുക്കും. വ്യാഴാഴ്ച രാഷ്ട്രപതി പാ‍ലമെൻറിനെ അഭിസംബോധന ചെയ്യും.രണ്ടാം നരേന്ദ്രമോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് അഞ്ചിന് അവതരിപ്പിക്കും.

മുത്തലാഖ് ബില്‍, കേന്ദ്ര വിദ്യാഭ്യാസ സ്ഥാനപനങ്ങളിലെ അധ്യാപക സംവരണ ഭേദഗതി ബില്‍, ആധാര്‍ അടക്കുള്ള ഭേദഗതി ബില്ലുകള്‍ തുടങ്ങിയവ ഈ സമ്മേളനത്തില്‍ വരും.മുത്തലാഖ് ബിൽ പാസാക്കുന്നതിന് സർക്കാർ പ്രതിപക്ഷ സഹകരണം തേടും. രാജ്യസഭയിൽ ബില്ല് പാസ്സാക്കാനിടയില്ല. എൻഡിഎ സഖ്യകക്ഷിയായ ജനതാദൾ യുണൈറ്റഡും ബില്ലിനെ എതിർക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.പശ്ചിമബംഗാളിലെ സംഘർഷം ആദ്യ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കിയേക്കും. അതേസമയം ആദ്യ മൂന്ന് ദിവസത്തിനകം കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുമെന്നും രാഹുല്‍ ഗാന്ധി ആകണമെന്നാണ് ആഗ്രഹമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പ്രതികരിച്ചു. സീനിയോരിറ്റിയുള്ളത് കൊണ്ട് തന്നെ തല്‍സ്ഥാനത്തേക്ക് പരിഗണിക്കണമന്ന് നിര്‍ബന്ധമില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു,


LATEST NEWS