യാത്രക്കാര്‍ മദ്യപിച്ചാലും ഡ്രൈവര്‍ കുടുങ്ങും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യാത്രക്കാര്‍ മദ്യപിച്ചാലും ഡ്രൈവര്‍ കുടുങ്ങും

കൊച്ചി: യാത്രക്കാര്‍ മദ്യപിച്ചാലും ഡ്രൈവര്‍ കുടുങ്ങുന്ന നിയമം വരുന്നു. ലഹരി ഉപയോഗിച്ചു യാത്ര ചെയ്യുന്നതു കുറ്റകരമാക്കുന്ന നിയമം സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും.  മദ്യം മറ്റുള്ള ലഹരി എന്നിവ ഉപയോഗിച്ച് ടാക്‌സിയില്‍ യാത്ര ചെയ്താല്‍ ഡ്രൈവര്‍ക്കെതിരേ നടപടിയുണ്ടാകുന്ന തരത്തിലാണ് നിയമം വരുന്നത്. 2017ലെ മോട്ടോര്‍ വാഹന നിയമത്തിലാണ് പുതിയ നടപടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

മദ്യം, മയക്കുമരുന്ന് , പുകയില തുടങ്ങിയ ലഹരി ഉപയോഗിച്ചു യാത്രാക്കാര്‍ ടാക്‌സിയില്‍ കയറുന്നില്ലെന്ന് ഡ്രൈവര്‍മാര്‍ ഉറപ്പാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കാനാണ് നീക്കം. ഇത്തരം യാത്രക്കാര്‍ ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്വമാണെന്നും അല്ലാത്ത പക്ഷം ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാകുമെന്നും കേരള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ വി സുരേഷ് കുമാര്‍ വ്യക്തമാക്കി. നിയമം ലംഘിച്ചാല്‍ ഡ്രൈവര്‍മാര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്നാണ് സൂചന.