എയ്റോ ഇന്ത്യയുടെ 12-ാം പതിപ്പും ബെംഗളുരുവില്‍ തന്നെ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എയ്റോ ഇന്ത്യയുടെ 12-ാം പതിപ്പും ബെംഗളുരുവില്‍ തന്നെ

ബെംഗളുരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദര്‍ശനമായ 'എയ്റോ ഇന്ത്യ' 2019ലും ബെംഗളുരുവില്‍ തന്നെ നടക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രാലയം.എയ്‌റോ ഇന്ത്യ ബെംഗളൂരുവില്‍നിന്ന് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍  ശ്രമിക്കുന്നുവെന്ന  അഭ്യൂഹങ്ങള്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.2019 ഫെബ്രുവരി 20 മുതല്‍ 24 വരെയാണ് പ്രദര്‍ശനം

പ്രദര്‍ശനം ലഖ്‌നൗവില്‍വെച്ച് നടത്തണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെ സമീപിച്ചിരുന്നു. ഇത് കര്‍ണാടകയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു.നേരത്തേ എയ്റോ ഇന്ത്യയുടെ ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത അറിയിച്ച് ഗുജറാത്ത്, രാജസ്ഥാന്‍, ഒഡീഷ, തമിഴ്നാട്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍, പരമ്പരാഗതമായി ബെംഗളുരുവില്‍ നടത്തിവരുന്ന എയ്റോ ഇന്ത്യയുടെ 12-ാം പതിപ്പും ഇവിടെത്തന്നെ നടത്താന്‍ പ്രതിരോധമന്ത്രാലയം തീരുമാനിക്കുകയായിരുന്നു.