രാ​ജ​സ്ഥാ​നില്‍ 23 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണ​വു​മാ​യി മൂ​ന്ന് പാ​ക് പൗ​ര​ന്‍​മാ​ര്‍ പി​ടി​യി​ല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാ​ജ​സ്ഥാ​നില്‍ 23 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണ​വു​മാ​യി മൂ​ന്ന് പാ​ക് പൗ​ര​ന്‍​മാ​ര്‍ പി​ടി​യി​ല്‍

ജ​യ്പൂ​ര്‍: രാ​ജ​സ്ഥാ​നി​ലെ ബാ​ര്‍​മീ​റി​ല്‍​നി​ന്നു 23 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണ​വു​മാ​യി മൂ​ന്ന് പാ​ക്കി​സ്ഥാ​ന്‍ പൗ​ര​ന്‍​മാ​ര്‍ പി​ടി​യി​ല്‍. കി​ഷോ​ര്‍ കു​മാ​ര്‍ മ​ഹേ​ശ്വ​രി, ര​മേ​ഷ് പ​ട്, കൈ​ലാ​ഷ് മാ​ലി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ത്യ-​പാ​ക് അ​തി​ര്‍​ത്തി​യി​ലെ മു​നാ​ബൊ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​നി​ന്നുമാണ് ഇവര്‍ പിടിയിലായത്.

ഞായറാഴ്ചയാണ് സംഭവം.100 ഗ്രാ​മി​ന്‍റെ അ​ഞ്ച് സ്വ​ര്‍​ണ ബി​സ്ക്ക​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ 700 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് സ്വ​ര്‍​ണം ക​ട​ത്തു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. താ​ര്‍ ലി​ങ്ക് എ​ക്പ്ര​സി​ലെ യാ​ത്ര​ക്കാ​രാ​യി​രു​ന്നു ഇ​വ​ര്‍.


LATEST NEWS