300 തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ പദ്ധയിടുന്നതായി റിപ്പോര്‍ട്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

300 തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ പദ്ധയിടുന്നതായി റിപ്പോര്‍ട്ട്

ജമ്മു കാശ്മീരില്‍ ഇടയ്ക്കിടെ ആക്രമണങ്ങള്‍ തുടരുന്നതിന് പിന്നാലെ നിയന്ത്രണ രേഖയ്ക്കടുത്ത് 300 തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ പദ്ധയിടുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച മുന്നറിയിപ്പ് സൈനികര്‍ക്ക് നല്‍കിയിട്ടുണ്ട്. കശ്മീരിലെ ഓരോ ഭീകരാക്രമണങ്ങള്‍ക്കും പിന്നില്‍ പാക് സൈന്യമാണെന്നും ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ദക്ഷിണമേഖലയില്‍ 185 നും 220 നും ഇടക്ക് തീവ്രവാദികളാണ് തയ്യാറായി നില്‍ക്കുന്നതായും, പീര്‍പാഞ്ചാലിന് വടക്ക് ഇത്രത്തോളം തന്നെ തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ തക്കംപാര്‍ത്തിരിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.സുന്‍ജുവാന്‍ സൈനിക ക്യാമ്പിനെതിരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് ഉറി മോഡല്‍ തിരിച്ചടിയുണ്ടാവുമോ എന്ന ചോദ്യത്തിന് നിയന്ത്രണരേഖ കടന്നുള്ള ആക്രമണം വളരെ സങ്കീര്‍ണമാണെന്നും അതിന് സാധ്യതയില്ലെന്നും ലഫ്റ്റനന്റ് ജനറല്‍ ദേവരാജ് അന്‍പു പറഞ്ഞു.

പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇന്ത്യയുടെ തിരിച്ചടിയില്‍ 192 പാക് സൈനികര്‍ മരിച്ചതായി അദ്ദേഹം പറഞ്ഞു. ആറോ ഏഴോ സൈനികര്‍ മാത്രം കൊല്ലപ്പെട്ടതായാണ് പാക് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നതെങ്കിലും കണക്ക് അതിലും എത്രയോ കൂടുതലാണെന്നും ജനറല്‍ വ്യക്തമാക്കി.യുദ്ധ തന്ത്രങ്ങള്‍ ആവിഷ്കരിച്ചതിന് ശേഷമേ ഇന്ത്യയുടെ ഭാഗത്ത് നിന്ന് നീക്കമുണ്ടാകുയുള്ളുവെന്നും ജനറല്‍ വ്യക്തമാക്കി.


LATEST NEWS