ഫീ​സ് അ​ട​യ്ക്കാ​തി​രു​ന്ന വി​ദ്യാ​ർ​ഥി​ക്ക് അ​ധ്യാ​പി​ക​യു​ടെ മ​ർ​ദ​നം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫീ​സ് അ​ട​യ്ക്കാ​തി​രു​ന്ന വി​ദ്യാ​ർ​ഥി​ക്ക് അ​ധ്യാ​പി​ക​യു​ടെ മ​ർ​ദ​നം

ഹൈ​ദ​രാ​ബാ​ദ്: പ​ണ​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് ഫീ​സ് അ​ട​യ്ക്കാ​തി​രു​ന്ന വി​ദ്യാ​ർ​ഥി​ക്ക് അ​ധ്യാ​പി​ക​യു​ടെ മ​ർ​ദ​നം. ഹൈ​ദ​രാ​ബാ​ദ് മീ​ർ​പേ​ട്ടി​ലെ കൃ​ഷ്ണ​വേ​ണി ടാ​ല​ന്‍റ് സ്കൂ​ളി​ലാ​ണ് തി​ങ്ക​ളാ​ഴ്ച നാ​ലു വ​യ​സു​കാ​ര​നു മ​ർ​ദ​ന​മേ​റ്റ​ത്. 

ക​ട്ടി​യേ​റി​യ വ​സ്തു ഉ​പ​യോ​ഗി​ച്ചാ​ണ് അ​ധ്യാ​പി​ക സ്വ​രൂ​പ കു​ട്ടി​യെ മ​ർ​ദി​ച്ച​ത്. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ​തി​ന്‍റെ പാ​ടു​ക​ൾ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. പ​ണ​മ​ട​യ്ക്കാ​ൻ മാ​താ​പി​താ​ക്ക​ളെ നി​ർ​ബ​ന്ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ക്കാ​ൻ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. 

കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​നെ സ​മീ​പി​ച്ചു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് അ​ധ്യാ​പ​ക​ൻ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ, സ്കൂ​ൾ ഡ​യ​റ​ക്ട​ർ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​ൽ അ​ധ്യാ​പി​ക കു​റ്റം സ​മ്മ​തി​ച്ചു.

ഐ​പി​സി വ​കു​പ്പു​ക​ൾ​ക്കു പു​റ​മേ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ടും പ്ര​തി​ക​ൾ​ക്കു മേ​ൽ ചു​മ​ത്തി​യി​ട്ടു​ണ്ട്.


LATEST NEWS