ആന്ധ്രയിലെ സ്വകാര്യ സ്റ്റീല്‍ ഫാക്​ടറിയില്‍ വിഷവാതക ചോര്‍ച്ച; 6 പേര്‍ മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആന്ധ്രയിലെ സ്വകാര്യ സ്റ്റീല്‍ ഫാക്​ടറിയില്‍ വിഷവാതക ചോര്‍ച്ച; 6 പേര്‍ മരിച്ചു

അമരാവതി​: ആന്ധ്രയിലെ സ്വകാര്യ സ്റ്റീല്‍ മില്ലില്‍ വിഷവാതകം ചോര്‍ന്ന്​ ആറ് ജീവനക്കാര്‍ മരിച്ചു. ​രണ്ടു പേര്‍ സംഭവ സ്ഥലത്തും നാലുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. അഞ്ചുപേരുടെ നില ഗുരുതരമാണ്.

അനന്ദപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സ്റ്റീല്‍ മില്‍ റോളിങ്​ യൂണിറ്റിലാണ്​ദുരന്തമുണ്ടായത്​. മില്ലിലെ അറ്റകുറ്റപണികള്‍ക്ക്​​ ശേഷം പരിശോധന നടത്തവേയാണ്​ വാതകച്ചോര്‍ച്ചയുണ്ടായതെന്ന്​ ജില്ലാ എസ്​.പി ജി അശോക്​ കുമാര്‍ പറഞ്ഞു​.

മില്ലിലെ റീഹീറ്റിങ് പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന അപകടകാരിയായ കാര്‍ബണ്‍ മോണോക്​സൈഡ്​ ചോര്‍ന്നാണ്​​ അത്യാഹിതമുണ്ടായത്​. രണ്ടു പേര്‍ സംഭവ സ്ഥലത്തും ശേഷിക്കുന്നവര്‍ ആശുപത്രിയില്‍ വെച്ചുമാണ്​ മരിച്ചത്​. അതീവ ഗുരുതരാവസ്ഥയിലുള്ള ചിലര്‍ ചികിത്സയിലാണ്​​.

പരിക്കേറ്റവരേക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

ജെര്‍ഡിയു എന്ന ബ്രസീലിയന്‍ കമ്പനിയുടെ പ്ലാന്റിലാണ് അപകടമുണ്ടായത്.


LATEST NEWS