ജാ​ര്‍​ഖ​ണ്ഡി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​രെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ജാ​ര്‍​ഖ​ണ്ഡി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​രെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

ഹ​സാ​രി​ബാ​ഗ്: ജാ​ര്‍​ഖ​ണ്ഡി​ലെ ഹ​സാ​രി​ബാ​ഗി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​രെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി.  ഇന്ന് രാവിലെയാണ് സം​ഭ​വം. മ​രി​ച്ച​വ​രി​ല്‍ ര​ണ്ടു കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. മു​തി​ര്‍​ന്ന​വ​ര്‍ കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ജീ​വ​നൊ​ടു​ക്കി​യെന്നാണ് പോ​ലീ​സ് നിഗമനം.

ഖ​ജാ​ന്‍​ജി ത​ലാ​ബ് മേ​ഖ​ല​യി​ലെ സി​ഡി​എം അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ താ​മ​സി​ക്കു​ന്ന ന​രേ​ഷ് മ​ഹേ​ശ്വ​രി​യും കു​ടും​ബ​വു​മാ​ണ് മ​രി​ച്ച​ത്. ന​രേ​ഷ് മ​ഹേ​ശ്വ​രി ഫ്ളാ​റ്റി​ന്‍റെ മൂ​ന്നാം നി​ല​യി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ഇ​വ​രു​ടെ ഫ്ളാ​റ്റി​ല്‍ തി​ര​ക്കി​യെ​ത്തി​യ​പ്പോ​ള്‍ മ​റ്റ് അ​ഞ്ചു​പേ​രെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ന​രേ​ഷി​ന്‍റെ പി​താ​വ് മ​ഹാ​വീ​ര്‍(70), അ​മ്മ കി​ര​ണ്‍ ദേ​വി(65), ഭാ​ര്യ പ്രീ​തി(40), ആ​റും എ​ട്ടും വ​യ​സു​ള്ള മ​ക്ക​ള്‍ എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. 

മൂ​ര്‍​ച്ച​യേ​റി​യ ക​ത്തി ഉ​പ​യോ​ഗി​ച്ച്‌ കു​ട്ടി​ക​ളു​ടെ ക​ഴു​ത്ത് മു​റി​ച്ച നി​ല​യി​ലാ​ണ് പോ​ലീ​സ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണു പോ​ലീ​സ് നി​ഗ​മ​നം. ന​രേ​ഷി​ന്‍റെ ആ​ത്മ​ഹ​ത്യാ​കു​റി​പ്പ് ഫ്ളാ​റ്റി​ല്‍​നി​ന്നു ക​ണ്ടെ​ടു​ത്തു. ക​ട​ക്കെ​ണി​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ക​ത്തി​ല്‍ പ​റ​യു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.