ഡല്‍ഹിയിലെ ഹോട്ടലില്‍ തീപ്പിടുത്തം; 9 പേര്‍ മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഡല്‍ഹിയിലെ ഹോട്ടലില്‍ തീപ്പിടുത്തം; 9 പേര്‍ മരിച്ചു

ന്യൂ​ഡ​ല്‍​ഹി: സെ​ന്‍​ട്ര​ല്‍ ഡ​ല്‍​ഹി​യി​ലെ ഹോ​ട്ട​ലി​ല്‍ തീ​പി​ടു​ത്ത​ത്തി​ല്‍ ഒ​മ്ബ​ത് പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പൊള്ളലേറ്റു. ക​രോ​ള്‍​ബാ​ഗി​ലെ അ​ര്‍​പ്പി​ത് പാ​ല​സ് ഹോ​ട്ട​ലി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. ഹോ​ട്ട​ലി​ലെ താ​മ​സ​ക്കാ​രി​ല്‍ മ​ല​യാ​ളി​ക​ളും ഉ​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ക​രോ​ള്‍​ബാ​ഗി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ല​ര​യോ​ടെ​യാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്. ഇ​രു​പ​തോ​ളം ഫ​യ​ര്‍ എ​ന്‍​ജി​നു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. 

ഹോട്ടലില്‍ നിന്നും ആളുകളെ ഒ‍ഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഹോട്ടലിലെ താമസക്കാരില്‍ മലയാളികളും ഉള്‍പ്പെടുന്നു. ഇവരെക്കുറിച്ച്‌ വിവരങ്ങളൊന്നും ലഭ്യമില്ല.