ഇന്റര്‍നെറ്റ് വിച്ഛേദിക്കല്‍; രാജ്യത്തിന് 9200 കോടി രൂപയുടെ നഷ്ടമെന്ന് റിപ്പോര്‍ട്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്റര്‍നെറ്റ് വിച്ഛേദിക്കല്‍; രാജ്യത്തിന് 9200 കോടി രൂപയുടെ നഷ്ടമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : രാജ്യത്തുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്ന്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിലൂടെ 9200 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നത് കൊണ്ട് ലോകത്ത് സാമ്ബത്തിക രംഗത്തുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ പഠിച്ച ടോപ്പ് 10 വി.പി.എന്‍ പഠനമാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തിയത്. 

ലോക ഇന്റര്‍നെറ്റ് സൊസൈറ്റിയുടെ ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ടൂള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ലോകബാങ്ക്, ഐ.ടി.സി.യു, യൂറോസ്റ്റാറ്റ്, യു.എസ് സെന്‍സസ് ബ്യൂറോ എന്നിവയുമായി സഹകരിക്കുന്ന സ്ഥാപനമാണ് ലോക ഇന്റര്‍നെറ്റ് സൊസൈറ്റി.

2019ല്‍ ഇന്ത്യയില്‍ നൂറിലധികം തവണ ഇന്റര്‍നെറ്റഅ വിച്ഛേദിക്കപ്പെട്ടതായി പഠനത്തില്‍ പറയുന്നു. ഇതുവഴി ഉപയോക്താവിന് നഷ്ടമായത് 4,196 മണിക്കൂര്‍ നേരത്തെ ഇന്റര്‍നെറ്റ് ഉപയോഗമാണ്.

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് പിന്നാലെ ജമ്മു-കാശ്മീരില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടതിനെക്കുറിച്ചും പഠനത്തില്‍ വ്യക്തമാക്കുന്നു. കാശ്മീരില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് കോണ്ടുമാത്രം മാത്രം 110 കോടി രൂപയോളം നഷ്ടമുണ്ടായതയാണ് റിപ്പോര്‍ട്ട്.