അമ്മയുടെ” വിടവാങ്ങല്‍ ഓര്‍മ്മയില്‍ തമിഴകം...

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അമ്മയുടെ” വിടവാങ്ങല്‍ ഓര്‍മ്മയില്‍ തമിഴകം...

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിലത മരിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം

തമിഴകത്തിന്റെ അമ്മയുടെ ഒന്നാം ചരമദിവത്തില്‍ ആയിരങ്ങള്‍ മറീന ബീച്ചിലെത്തി ജയലളിതയുടെ ശവകുടീരത്തിന് മുന്നില്‍ എത്തി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.പ്രശസ്തിയുടെയും വിവാദങ്ങളുടെയും ഉറ്റതോഴയായിരുന്ു ജയലളിത.കഷ്ടപ്പാടിലും അവഗണനകളിലും അവര്‍ കെട്ടിപ്പടുത്ത രാഷ്ട്രീയ ജീവിതം.ആറ് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായ ജയലളിത ജയറാം എന്ന ജെ ജയലളിത നര്‍ത്തകിയായും നടിയായതിനു ശേഷമാണ് ഒര നാടിന്റെ അമ്മയായി തിളങ്ങിയത്. തമിഴ് രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച എഐഎഡിഎംകെയില്‍ വലിയ മാര്‌റങ്ങളാണ് ജയലളിതയുടെ വിയോഗം സൃഷ്ടിച്ചത്. ഒറ്റക്കെട്ടായിരുന്നു പാര്‍ട്ടി പല വഴിക്ക് പിരിഞ്ഞു.ഒപ്പം മുഖ്യമന്ത്രിയായിരിക്കെയുള്ള ജയലളിതയുടെ മരണം സംബന്ധിച്ച വിവാദങ്ങളും അവസാനിച്ചിട്ടില്ല. 2016 ഡിസംബര്‍ 5ന് മാസങ്ങള്‍ നീണ്ട അപ്പോളോ ആശുപത്രിവാസത്തിന് ശേഷമാണ് ദുരൂഹതകള്‍ ബാക്കിയാക്കി അമ്മ അന്തരിച്ചത്.ഇന്നും തമിഴകത്തിന് അവര്‍ അമ്മ തന്നെ ആ ഓര്‍മ്മകളിലാണ് മക്കള്‍