ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സോംനാഥ് ഭാരതി  അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സോംനാഥ് ഭാരതി  അറസ്റ്റില്‍

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സോംനാഥ് ഭാരതിയെ ഡല്‍ഹി പോലീസ് അറസ്റ്റില്‍. എയിംസിലെ സുരക്ഷാ ജീവനക്കാരെ കൈയ്യേറ്റം ചെയ്തുവെന്ന കേസിലാണ് അറസ്റ്റ്.സംഭവത്തില്‍  പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എയിംസ്‌ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ നല്‍കിയ പരാതിയിലാണ് നടപടി. പൊതുമുതല്‍ നശിപ്പിച്ചുവെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.ഇന്നലെ ലൈംഗിക പീഡനക്കേസില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അമാനത്തുള്ള ഖാനെ പോലീസ്  അറസ്റ്റ് ചെയ്തിരുന്നു. കുടുംബ ബന്ധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.കേന്ദ്രസര്‍ക്കാര്‍  രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നുവെന്നാണ് എ.എ.പിയുടെ ആരോപണവുമുണ്ട്