രണ്ടു പതിറ്റാണ്ട് കാലത്തെ ഇടവേള;  അരുന്ധതി റോയ് ‘ദി  മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സ് ‘ആയി എത്തുന്നു 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രണ്ടു പതിറ്റാണ്ട് കാലത്തെ ഇടവേള;  അരുന്ധതി റോയ് ‘ദി  മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സ് ‘ആയി എത്തുന്നു 

ന്യൂഡല്‍ഹി: ഒരിടവേളക്ക് ശേഷം പുതിയ നോവലുമായി അരുന്ധതി റോയ്. ദി  മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സ് എന്നാണ് പുതിയ നോവലിന്റെ പേര്. “വെറ്ററിനറി ഡോക്ടറുടെയടുത്ത് കൊണ്ടുവന്ന പട്ടിയെപ്പോലെ തോന്നുന്നു” പുസ്തകം സൈന്‍ ഓഫ് ചെയ്യാന്‍ പെന്‍ഗ്വിന്‍ ബുക്‌സ് എഡിറ്റര്‍ മേരു ഗോഖലേക്കൊപ്പം പ്രസ്സില്‍ പോയ അരുന്ധതി റോയ് പറഞ്ഞതിങ്ങനെ.

എന്തുകൊണ്ടാണ് ഒരു എഴുത്തുകാരി 20 വര്‍ഷത്തോളം നോവല്‍ എഴുതാതിരുന്നത് എന്ന ചോദ്യം നിലനില്‍ക്കെയാണ് ഒരു ഗൂഢമായ പുഞ്ചിരിയോടെ പുസ്തകം ഉയര്‍ത്തിപ്പിടിച്ച് അരുന്ധതി റോയ് മേരു ഗോഖലെയുടെ ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.  രണ്ടാം നോവല്‍ ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങുമ്പോള്‍ അതെങ്ങനെ സ്വീകരിക്കപ്പെടും എന്നും വായിക്കപ്പെടും എന്നും കാത്തിരുന്നു കാണേണ്ടിവരും

. നോവല്‍ പുറത്തിറങ്ങും മുമ്പ് തന്നെ സംഘപരിവാര്‍ ഭീഷണി നേരിടുന്നുണ്ട്. മേരു ഗോഖലെയുടെ ട്വീറ്റിനുകീഴെ അരുന്ധതിയെ പാകിസ്താന്റെ പണം പറ്റുന്നവള്‍ എന്ന് സംഘികള്‍ വിശേഷിപ്പിച്ചിട്ടുണ്ട്.   ഭീഷണിയും ഒരുപക്ഷെ ബുക്കിനു ഒപ്പം വന്നേക്കും. 


LATEST NEWS