അസമിൽ അഞ്ചിടങ്ങളിൽ സ്ഫോടനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അസമിൽ അഞ്ചിടങ്ങളിൽ സ്ഫോടനം

ദിബ്രുഗ്രാഹ്​: അസമിലെ അഞ്ചിടങ്ങളില്‍ സ്​ഫോടനം. ഞായറാഴ്​ച രാവിലെയാണ്​ സ്​ഫോടനമുണ്ടായത്​. ദിബ്രുഗ്രാഹില്‍ എന്‍.എച്ച്‌​ 37ന്​ സമീപത്തെ ഗ്രഹാം ബസാറിലാണ്​ ആദ്യ സ്​ഫോടനമുണ്ടായത്​. ഗുരുദ്വാരക്ക്​ സമീപമായിരുന്നു രണ്ടാം സ്​ഫാടനം.

ദുലിചാന്‍ പൊലീസ്​ സ്​റ്റേഷന്​ സമീപമാണ്​ മൂന്നാം സ്​ഫോടനം. ദൂം ദോമ, സോനാരി എന്നീ നഗരങ്ങളിലാണ്​ മറ്റ്​ രണ്ട്​ സ്​ഫോടനങ്ങള്‍ നടന്നത്​.പൊലീസ്​ സംഭവ സ്ഥലത്ത്​ എത്തിയെങ്കിലും ആരെങ്കിലും സ്​ഫോടനത്തില്‍ കൊല്ലപ്പെ​ട്ടോയെന്ന്​ വ്യക്​തമല്ല.

ദി​ബ്രുഗ്രാഹില്‍ ഇരട്ട സ്​ഫോടനം നടന്നുവെന്ന വിവരം ലഭിച്ചതായി അസം ഡി.ജി.പി ഭാസ്​കര്‍ ജ്യോതി മഹന്ത്​ സ്ഥിരീകരിച്ചു.


LATEST NEWS