അഗസ്ത വെസ്റ്റ്‌ലാന്‍ഡ് അഴിമതി: ക്രിസ്റ്റ്യന്‍ മിഷേലിന്റെ ഡയറിയില്‍ സോണിയ ഗാന്ധിയുടെ പേരുണ്ടെന്ന് മോദി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് അഴിമതി: ക്രിസ്റ്റ്യന്‍ മിഷേലിന്റെ ഡയറിയില്‍ സോണിയ ഗാന്ധിയുടെ പേരുണ്ടെന്ന് മോദി

ജയ്പൂര്‍: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ ഡയറിയില്‍ സോണിയ ഗാന്ധിയുടെ പേരുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ ദുബായില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്ത മിഷേല്‍ സംസാരിച്ചു തുടങ്ങിയാല്‍ എന്തൊക്കെ രഹസ്യങ്ങളാകും പുറത്തുവരികയെന്നും നരേന്ദ്ര മോദി ചോദിച്ചു. 

സോണിയയുടെയും രാഹുലിന്റെയും വരുമാന നികുതി സംബന്ധിച്ച്‌ പരിശോധന നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അധികാരം അനുവദിച്ചു തന്ന സുപ്രീംകോടതി നടപടിയെയും മോദി അനുമോദിച്ചു. 

റോബര്‍ട്ട് വാദ്രയുടെ ഭൂമി തട്ടിപ്പ് കേസും പി. ചിദംബരത്തിന്റെ എയര്‍സെല്‍ മാക്‌സിസ് അഴിമതിക്കേസും മോദി പരാമര്‍ശിച്ചു. കോടതിയില്‍ നിന്ന് ഇളവുകള്‍ ചോദിക്കുകയാണ് ചിദംബരത്തിന്റെ ഇപ്പോഴത്തെ ഏകജോലി. എത്രകാലം കോടതി നടപടികളില്‍ നിന്ന് ചിദംബരം ഇളവുകള്‍ തേടുമെന്ന് നോക്കാമെന്നും മോദി പറഞ്ഞു.