അമിത് ഷാ–നിതിഷ് നിർണായക കൂടിക്കാഴ്ച ഇന്ന്; ലോക്സഭാ സീറ്റ് വിഭജനം ചർച്ചയായേക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അമിത് ഷാ–നിതിഷ് നിർണായക കൂടിക്കാഴ്ച ഇന്ന്; ലോക്സഭാ സീറ്റ് വിഭജനം ചർച്ചയായേക്കും

പാട്ന: ബിഹാർ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന്. ലോക്സഭാ സീറ്റ് വിഭജനം കൂടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ചയാവും. 17 സീറ്റുകള്‍ വേണമെന്ന ജെഡിയുവിന്റെ ആവശ്യത്തെ ബിജെപിയുടെ നിലപാട് നിർണ്ണായകമാകും.

ബിജെപിയുടെ നിലപാടറിഞ്ഞ ശേഷം തീരുമാനമെന്നാണ് കഴിഞ്ഞ ദിവസം നിതീഷ് കുമാർ വ്യക്തമാക്കിയത്. ബിജെപിയുമായി കഴിഞ്ഞ വർഷം ജെഡിയു സഖ്യമുണ്ടാക്കിയതിനു ശേഷം ഇതാദ്യമായാണ് അമിത് ഷാ ബിഹാറിലെത്തുന്നത്. സ്റ്റേറ്റ് ഗസ്റ്റ് ഹൗസിൽ ഇരുനേതാക്കളും രാവിലെയാണ് കൂടിക്കാഴ്ച നടത്തുന്നത്.