ഇന്ധന വില കുറച്ചില്ലെങ്കില്‍ മോഡി അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരും: ബാബാ രാംദേവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ധന വില കുറച്ചില്ലെങ്കില്‍ മോഡി അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരും: ബാബാ രാംദേവ്

ന്യൂഡല്‍ഹി:രാജ്യത്ത് കുത്തനെ ഉയരുന്ന ഇന്ധന വില കുറച്ചില്ലെങ്കില്‍ മോഡി അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു ബാബാ രാം ദേവ്. കുതിച്ചുയരുന്ന വിലകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. അല്ലെങ്കില്‍ മോഡി സര്‍ക്കാരിന് അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. 

സര്‍ക്കാര്‍ നികുതി എടുത്തുകളഞ്ഞാല്‍ ലിറ്ററിന് 40 രൂപയ്ക്ക് വില്‍ക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

രൂപയുടെ വില ഒരിക്കലും ഇത്രകണ്ട് താണിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ല. രാജ്യത്ത് സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കാണാനും കേള്‍ക്കാനും സംസാരിക്കാനും മോഡിക്കാവും. വിലക്കയറ്റത്തെ നിയന്ത്രിക്കാനുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് മോഡിക്കറിയാം. പ്രധാനമന്ത്രി അത് ചെയ്‌തെ പറ്റു. അല്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.