ഡി.എം.കെയുടെ തലവനായി സ്റ്റാലിന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഡി.എം.കെയുടെ തലവനായി സ്റ്റാലിന്‍

ചെന്നൈ: ഡിഎംകെയുടെ അധ്യക്ഷനായി എം.കെ സ്റ്റാലിനെ തെരഞ്ഞെടുത്തു. പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ ചേര്‍ന്ന ഡിഎംകെ ജനറല്‍ കൌണ്‍സില്‍ ആണ് സ്റ്റാലിനെ അധ്യക്ഷനായി തിരഞ്ഞെടുത്തത്. മുതിര്‍ന്ന പാര്‍ട്ടി നേതാവും പാര്‍ട്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എസ്. ദുരൈമുരുഗനെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു.

പതിറ്റാണ്ടുകളോളം പാര്‍ട്ടിയെ നയിച്ച കരുണാനിധിയുടെ വിയോഗത്തെ തുടര്‍ന്നാണ്‌ അറുപത്തിയഞ്ചുകാരനായ സ്റ്റാലിന്‍ നേതൃസ്ഥാനത്തെത്തുന്നത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് സ്റാലിന്‍ അല്ലാതെ മറ്റാരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നില്ല.സ്റ്റാലിന്‍ വൈകിട്ട് ചുമതലയേല്‍ക്കും.


LATEST NEWS