വിമാനങ്ങള്‍ കൂട്ടിയിടിക്കാതെ രക്ഷപെട്ടു: ഒഴിവായത് വന്‍ ദുരന്തം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിമാനങ്ങള്‍ കൂട്ടിയിടിക്കാതെ രക്ഷപെട്ടു: ഒഴിവായത് വന്‍ ദുരന്തം
മുംബൈ: ബാംഗ്ലൂര്‍ വ്യോമാപാതയില്‍ രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടിയിടിക്കാതെ രക്ഷപെട്ടതോടെ വന്‍ ദുരന്തം ഒഴിവായി. ഈ മാസം പത്തിനായിരുന്നു സംഭവം.
 
കോയമ്പത്തൂരില്‍ നിന്ന് ഹൈദരാബാദിലേയ്ക്ക് പോയ വിമാനവും ബാംഗ്ലൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോയ വിമാനവുമാണ് അത്ഭുതകരമായി കൂട്ടിയിടിയില്‍ നിന്ന് രക്ഷപെട്ടത്. ഇരു വിമാനങ്ങളും തമ്മില്‍ 200 മീറ്റര്‍ ദൂരത്തില്‍ മുഖാമുഖം വരികയായിരുന്നു. ഉടന്‍ തന്നെ എയര്‍ ട്രാഫിക് കണ്ട്രോള്‍ മുന്നറിയിപ്പ് നല്‍കിയതോടെ പൈലറ്റുമാര്‍ വിമാനങ്ങള്‍ വെട്ടിച്ച് അപകടം ഒഴിവാക്കുകയായിരുന്നു.
 
ഹൈദരാബാദ് വിമാനത്തില്‍ 162 യാത്രക്കാരും കൊച്ചി വിമാനത്തില്‍ 166 യാത്രക്കാരുമാണ്‌ ഉണ്ടായിരുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

LATEST NEWS